web analytics

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ ഹോട്ടലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫ് (53) ആണ് മരിച്ചത്.

ജിനി ജോസഫിനെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വെച്ചാണ് സംഭവം.

മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

നടന്നുപോകുന്നതിനിടെ മരം തലയിൽ വീണു; ഊട്ടിയിലേക്ക് ടൂർ പോയ 15കാരന് ദാരുണാന്ത്യം

കോഴിക്കോട്: ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർഥി മരം തലയിൽ വീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീദിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്.

കോഴിക്കോട് നിന്നും കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്. പതിനാലു പേരടങ്ങിയ സംഘമാണ് ഊട്ടിയിൽ എത്തിയത്.

ഊട്ടി- ഗൂഡല്ലൂർ ദേശീയപാതയിലെ വിനോദസ‍ഞ്ചാരകേന്ദ്രത്തിൽ വെച്ചാണ് സംഭവം. ഏറെ മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുന്നതിനിടെ ആദിദേവിന്‍റെ തലയിൽ മരം വീഴുകയായിരുന്നു. ആദിദേവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജറാണ്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Related Articles

Popular Categories

spot_imgspot_img