web analytics

സ്ലോ മോഷൻ റീൽ ചെയ്യുന്നതിനിടെ നാലാം നിലയിൽ നിന്ന് കാൽ വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

ആഗ്ര ; റീൽ ചെയ്യുന്നതിനിടെ യുവാവ് നാലാം നിലയിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു. ആഗ്രയിൽ സറാഫ ബസാർ ഏരിയയിലാണ് സംഭവം .

20 കാരനായ ആസിഫാണ് സ്ലോ മോഷൻ വീഡിയോ ചെയ്യുന്നതിനിടെ കാൽ വഴുതി വീണത്. റീൽ ചെയ്യുന്നതിനിടെ സുരക്ഷയ്‌ക്കായി സ്ഥാപിച്ച സേഫ്റ്റി റെയിലിംഗ് തുറന്നതിനാൽ താഴെ വീഴുകയായിരുന്നു.

യുവാവിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുഹൃത്തിനടുത്തേയ്‌ക്ക് ആസിഫ് ചെല്ലാൻ ശ്രമിക്കുന്നതും , തെന്നി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം . സുഹൃത്ത് യുവാവിനെ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതും , യുവാവ് അല്പ സമയം ഗ്രില്ലിൽ തൂങ്ങി കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഴ്ചയുടെ ആഘാതത്തിൽ തലയ്‌ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tragic! Youth Dies After Falling From 3rd Floor While Filming Slow Motion Reel In UP’s Agra; Horrific VIDEO Surfaces

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img