web analytics

കെഎസ്ആ‍ർടിസി ബസ് അപകടകരമായി ഓടിച്ചത് ചോദ്യം ചെയ്തു; യാത്രക്കാരനെ മർദ്ദിച്ച് പെരുവഴിയിൽ ഇറക്കിവിട്ടെന്നു പരാതി

യാത്രയ്ക്കിടെ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തയാളെ മറ്റൊരു കെഎസ്ആ‍ർടിസി ഡ്രൈവർ മർദ്ദിക്കുകയും പെരുവഴിയിൽ ഇറക്കിവിട്ടെന്നും പരാതി. പത്തനംതിട്ടയിൽ നിന്ന് വയനാട്ടിലേക്ക് പോയ കെഎസ്ആർടിസി ബസ് മലപ്പുറം പെരിന്തൽമണ്ണയിൽ എത്തിയപ്പോഴായിരുന്നു സംഭവം എന്ന് പറയുന്നു. Complaint that the passenger who questioned the dangerous driving of the bus was dropped

യാത്രക്കാർ തന്നെ പോലീസിൽ അറിയിക്കുകയും അരീക്കോട് സ്റ്റേഷനിൽ വണ്ടി പിടിച്ചിടികയും ചെയ്തു. ബസിലെ യാത്രക്കാർക്ക് ഒരുമണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടി വന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ പൊലീസ് പരിശോധനക്ക് ശേഷം ഇതേ ബസിൽ യാത്രക്കാർ യാത്ര തുടർന്നു.

മോശം ഡ്രൈവിംഗ് കാരണം തലയും മറ്റും ബസിൽ ഇടിച്ചതോടെയാണ് യാത്രക്കാരൻ ചോദ്യം ചെയ്തത്.
ബസ് ഡ്രൈവറുടെ സുഹൃത്തും ഇതേ ബസിലെ യാത്രക്കാരനുമായ മറ്റൊരു കെ.എസ്.ആർ.ടി.സി ഡ്രൈവറാണ് യാത്രക്കാരനെ മർദ്ദിച്ചത്.

ഇയാളുടെ ബാഗിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതായും വിവരമുണ്ട്. . ഇയാളെ മർദ്ദിച്ച് ഇറക്കിവിട്ട ശേഷവും മോശം ഡ്രൈവിങ് തുടർന്നു. വീണ്ടും യാത്രക്കാർ പരാതി പറഞ്ഞപ്പോൾ ഡ്രൈവർ തെറിവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി യാത്രക്കാർ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img