അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാൻ നേതൃത്വം നൽകുന്ന
സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ തടഞ്ഞു അമേരിക്കൻ വ്യോമയാന ഏജൻസി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ തിരിച്ചിറക്കിയപ്പോൾ അപകടം സംഭവിച്ചതിനെ തുടർന്നാണ് നടപടി. The US Aeronautics and Space Administration has suspended SpaceX’s space launches
അപകടം സംഭവിച്ചതോടെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കി. സംഭവത്തിൽ എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതുവരെ ഫാൽക്കൺ റോക്കറ്റിന് വിലക്കേര്‍പ്പെടുത്തിയതോടെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി.
സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്ത് ചെന്ന ശേഷം രണ്ട് യാത്രികർ പേടകത്തിന് പുറത്തുന്ന സ്വകാര്യ ദൗത്യമാണ് പൊളാരിസ് ഡോൺ. ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇത്തരമൊരു ദൗത്യം നടത്തുന്നത്.
ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന പൊളാരിസ് ഡോൺ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചിരിക്കുകയായിരുന്നു.
പൊളാരിസ് ഡോൺ ദൗത്യസംഘത്തിൽ നാല് പേരാണുള്ളത്. മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് ജാറെഡ് ഐസക്മാൻ കൂടാതെ മറ്റ് അംഗങ്ങൾ.