web analytics

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജിയിൽ നാളെ വിധി പറയും.

കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ തീരുമാനമെടുക്കുന്നത്. ദ്വാരപാല കേസ് സംബന്ധിച്ച സ്വാഭാവിക ജാമ്യഹർജിയിലാണ് വിധി പ്രതീക്ഷിക്കുന്നത്.

കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ദ്വാരപാലകപാളി കേസിൽ റിമാൻഡ് കാലാവധി പൂർത്തിയാകാത്തതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഈ കേസിലും ജാമ്യം ലഭിച്ചാൽ പത്മകുമാർ ജയിൽ മോചിതനാകും.

കേസിലെ ഏഴ് പ്രതികൾ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചുപേർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് റിമാൻഡിലായ 43-ആം ദിവസമാണ് ജാമ്യം ലഭിച്ചത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി.

കൊച്ചിയിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ വാസു ഒപ്പുവെച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

മാർച്ച് ആദ്യവാരം ഹാജരാകാൻ എൻ. വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്ന് മാസം ജയിലിലായിരുന്ന വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ടുപേർ സാക്ഷിപ്പട്ടികയിലുണ്ട്.

വാസുവിനെ ചോദ്യം ചെയ്ത ശേഷം തന്ത്രിയെയും ഇഡി ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.

മറ്റ് പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അദ്ദേഹത്തെ ചോദ്യം ചെയ്യുക. സാക്ഷിപ്പട്ടികയിലുള്ള നടൻ ജയറാം ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി ചോദ്യം ചെയ്തിരുന്നു.

English Summary

The Vigilance Court in Kollam will pronounce its verdict tomorrow on the bail plea filed by former Travancore Devaswom Board president A. Padmakumar in the Sabarimala gold theft case. Meanwhile, former president N. Vasu appeared before the Enforcement Directorate for questioning. The ED has listed 28 accused in the case, with further action expected.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img