web analytics

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു

കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ നേടിയ നിർണായക ജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ച അതിഗംഭീര പ്രകടനം ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

ഇന്ത്യയെ സെമിഫൈനലിലെത്തിച്ച ആ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇപ്പോഴും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അഭിനന്ദനങ്ങൾ ഒഴുകിയെത്തുന്നതിനിടെ, സമൂഹമാധ്യമങ്ങളിൽ ഒരു വംശീയ പരാമർശം വിവാദത്തിനിടയാക്കി.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിന് പിന്നാലെ എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് വിമർശനത്തിന് കാരണമായത്.

സഞ്ജുവിന്റെ ചിത്രത്തോടൊപ്പം വംശീയ സൂചനകളുള്ള അടിക്കുറിപ്പാണ് പങ്കുവെച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

കേരളത്തിന്റെ അഭിമാന താരത്തിനെതിരായ ഇത്തരം വിദ്വേഷ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് കേരള ഘടകം പ്രതികരിച്ചു.

പോസ്റ്റിന് പിന്നിലുള്ള വ്യക്തിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടും അവർ എക്സിൽ കുറിച്ചു. “ഇത്തരത്തിലുള്ള വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ല” എന്നായിരുന്നു പ്രതികരണം.

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റതിനെ തുടർന്ന് സഞ്ജുവിനെ ഓപ്പണറായി ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.

ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ മാറ്റം കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു തീരുമാനം. വെസ്റ്റിൻഡീസ് ഉയർത്തിയ 196 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി 50 പന്തിൽ 97 റൺസ് (12 ഫോർ, 4 സിക്‌സ്) നേടിയ സഞ്ജുവിന്റെ ഇന്നിങ്സാണ് ജയത്തിന്റെ അടിത്തറയായത്.

English Summary

Sanju Samson’s explosive 97 off 50 balls against West Indies helped India reach the T20 World Cup semifinals. While fans praised his performance, a racially insensitive social media post sparked controversy. Congress Kerala condemned the remark and urged Union Minister Ashwini Vaishnaw to take action.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

Related Articles

Popular Categories

spot_imgspot_img