web analytics

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകണമെന്ന പ്രാർത്ഥനയോടെ ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തു.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുൻപിലാണ് കുടുംബം പൊങ്കാലയിട്ടത്.

ഇത് രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ പരിശ്രമങ്ങൾക്ക് ഫലം കാണണമെന്നതാണ് പ്രാർത്ഥനയെന്നും ഉണ്ണിമായ പറഞ്ഞു.

മുഖ്യമന്ത്രിയാകണമെന്നത് ലക്ഷ്യമല്ല; കോൺഗ്രസിന് മികച്ച തിരഞ്ഞെടുപ്പ് ഫലം ലഭിക്കണമെന്നാണ് അച്ഛന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.

“അച്ഛൻ വളരെ പരിശ്രമിക്കുന്നു. അതിന് യഥാർത്ഥ ഫലം ലഭിക്കണമെന്നതാണ് പ്രാർത്ഥന. മുഖ്യമന്ത്രിക്കസേരയെക്കുറിച്ച് അച്ഛൻ ചിന്തിക്കുന്നില്ല,” ഉണ്ണിമായ വ്യക്തമാക്കി.

വി.ഡി. സതീശനും കുടുംബത്തോടൊപ്പം പൊങ്കാലയിടുന്ന സ്ഥലത്ത് എത്തിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി പൊങ്കാലയിടാറില്ലെന്നും സംസ്ഥാനത്ത് ഒരു പുതിയ കാലഘട്ടം തുടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത പൊങ്കാലയ്ക്കുമുമ്പ് ക്ലിഫ് ഹൗസിൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നതാണ് തന്റെ ദൗത്യമെന്നും, അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും സതീശൻ പ്രതികരിച്ചു.

English Summary

Opposition Leader V.D. Satheesan’s daughter Unnimaya offered Pongala prayers in Thiruvananthapuram, wishing for her father’s efforts to bear fruit and for a strong electoral performance for the Congress. Satheesan stated that his focus is on ushering in a new political phase, not personal ambitions.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img