web analytics

കേരളം കാത്തിരിക്കുന്ന മിന്നൽ… കുപ്പി തുറന്നാൽ ഇനി മാജിക് മാത്രം! മാജിക് മൊമെന്റ്സിന്റെ അഡ്രസ്സ് പോയി… ജവാന്റെ അനിയൻ്റെ പേര് മലബാർ മിസ്റ്ററി എന്നല്ല…വീണ്ടും മാറ്റി

കേരളം കാത്തിരിക്കുന്ന മിന്നൽ… കുപ്പി തുറന്നാൽ ഇനി മാജിക് മാത്രം! മാജിക് മൊമെന്റ്സിന്റെ അഡ്രസ്സ് പോയി… ജവാന്റെ അനിയൻ്റെ പേര് മലബാർ മിസ്റ്ററി എന്നല്ല…വീണ്ടും മാറ്റി

തിരുവനന്തപുരം: വിവാദങ്ങളും നിയമനടപടികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് വിപണിയിലിറക്കാനിരുന്ന മദ്യത്തിന് ആദ്യം നിശ്ചയിച്ചിരുന്ന ‘മലബാർ മിസ്റ്ററി’ എന്ന പേരിനു പകരം ‘മിന്നൽ മാജിക്’ എന്ന് പേര് മാറ്റാൻ മലബാർ ഡിസ്റ്റിലറീസ് തീരുമാനിച്ചു.

‘മിന്നൽ മാജിക്’ എന്നതിന്റെ ചുരുക്കമായി ‘എം.എം’ എന്ന പേരിലായിരിക്കും ബ്രാൻഡ് പുറത്തിറക്കുക. ‘മലബാർ മിസ്റ്ററി’ എന്ന പേര് ജനങ്ങൾ നിർദേശിച്ചതായിരുന്നു.

ജനങ്ങൾ നിർദേശിച്ച പേര് ഉപയോഗിച്ചാൽ കോടതി അലക്ഷ്യ പ്രശ്നങ്ങൾ ഉയരാമെന്ന വിലയിരുത്തലിനെ തുടർന്നാണ് പേര് മാറ്റാനുള്ള തീരുമാനം.

ഇന്ന് രാവിലെ 10 മണിക്ക് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പുതിയ പേരും ലോഗോയും ഔദ്യോഗികമായി പുറത്തിറക്കും.

ഒരു മാസത്തിനകം മദ്യം വിപണിയിലെത്തിക്കാനാണ് പദ്ധതി. നിലവിലുള്ള സർക്കാർ ബ്രാൻഡായ ‘ജവാൻ’ മദ്യത്തിന്റെ വിലനിരക്കിനോട് സാമ്യമുള്ളതായിരിക്കും പുതിയ ബ്രാൻഡിന്റേതെന്നും സൂചന.

പ്രതിദിനം 13,500 കെയ്‌സ് (ഏകദേശം 1,08,000 ലീറ്റർ) മദ്യം ഉൽപാദിപ്പിക്കുന്ന ശേഷിയോടെ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റാണ് ചിറ്റൂരിൽ സജ്ജമായിരിക്കുന്നത്.

ഉൽപാദനത്തിനായി ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലും ബവ്കോ സംഭരണകേന്ദ്രങ്ങളിലും നിന്നു ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കും.

തുടക്കത്തിൽ ഉൽപാദനത്തിന് ആവശ്യമായ വെള്ളം മലമ്പുഴ ഡാമിൽ നിന്നു നേരിട്ട് എത്തിക്കാനാണ് ശ്രമം.

English Summary:

Kerala’s government-produced liquor brand will be launched under the new name “Minnal Magic” instead of the earlier proposed “Malabar Mystery,” amid legal concerns. The brand, abbreviated as “MM,” will be officially unveiled by Excise Minister M.B. Rajesh. The Chittoor plant can produce 13,500 cases daily, and the product is expected to hit the market within a month at a price similar to the existing government brand “Jawan.”

minnal-magic-new-kerala-government-liquor-brand

Kerala, Liquor Brand, Minnal Magic, Excise Department, Malabar Distilleries, Kerala News

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

Related Articles

Popular Categories

spot_imgspot_img