web analytics

പന്നിയെ കൊല്ലാൻ തോക്ക് എടുത്തവർ ഇപ്പോൾ ആ തോക്ക് പണയം വെച്ച് പെട്രോൾ അടിക്കേണ്ട ഗതികേടിലാണ്; പന്നികൾ സമാധാനമായി കൃഷി നശിപ്പിക്കുന്നു, ഷൂട്ടർമാർ സമാധാനമായി കടം വാങ്ങുന്നു!

പന്നിയെ കൊല്ലാൻ തോക്ക് എടുത്തവർ ഇപ്പോൾ ആ തോക്ക് പണയം വെച്ച് പെട്രോൾ അടിക്കേണ്ട ഗതികേടിലാണ്; പന്നികൾ സമാധാനമായി കൃഷി നശിപ്പിക്കുന്നു, ഷൂട്ടർമാർ സമാധാനമായി കടം വാങ്ങുന്നു!

അഞ്ചൽ: കർഷകർക്ക് വൻ ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷൂട്ടർമാർക്ക് നൽകേണ്ട പ്രതിഫലത്തിൽ വ്യക്തതയില്ലെന്ന പരാതിയുയരുന്നു. ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1,500 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ഇതിന് ആവശ്യമായ ചെലവിനായി ഒരു ലക്ഷം രൂപവരെ വിനിയോഗിക്കാനും വെടിവയ്പിന് ഉത്തരവ് നൽകാനും പഞ്ചായത്ത് സമിതികൾക്ക് അധികാരമുണ്ട്.

എന്നാൽ പല പഞ്ചായത്തുകളിലും ഷൂട്ടർമാർക്ക് പ്രതിഫലം ലഭിക്കാത്തതായി തോക്ക് ഉടമകൾ ആരോപിക്കുന്നു. സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പണമടയ്ക്കുന്നത് വൈകുന്നതെന്നാണ് അവരുടെ വാദം.

കൊല്ലം ജില്ലയിലെ കടയ്ക്കൽ, ഇടമുളയ്ക്കൽ, ഏരൂർ, കരവാളൂർ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വലിയ തുക കുടിശികയായി കിടക്കുന്നതായി ആംഡ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മസിൽ ലോഡിങ് ഗൺ, ഡബിൾ ബാരൽ ഗൺ പോലുള്ള ആയുധങ്ങളുമായി പൊതുഗതാഗതത്തിൽ യാത്ര ചെയ്യുക പ്രായോഗികമല്ലാത്തതിനാൽ മിക്ക ഷൂട്ടർമാരും സ്വന്തം വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ടിവരുന്നു.

ഡബിൾ ബാരൽ തോക്കിൽ ഉപയോഗിക്കുന്ന ഒരു ബുള്ളറ്റിന് ഏകദേശം 200 രൂപ ചെലവാകും. കാടുകളിലും ചതുപ്പ് പ്രദേശങ്ങളിലും പതിയിരിക്കുന്ന പന്നികളെ വീഴ്ത്താൻ പലപ്പോഴും ഒന്നിലധികം ബുള്ളറ്റുകൾ ആവശ്യമായി വരുന്നു.

തെക്കൻ ജില്ലകളിൽ ആർമറികൾ കുറവായതിനാൽ എറണാകുളം, തിരുവനന്തപുരം, റാന്നി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ബുള്ളറ്റുകൾ വാങ്ങേണ്ടിവരുന്നത്.

ജീവൻ പണയപ്പെടുത്തി കാട്ടുപന്നികളെ വെടിവെച്ചിട്ടും വണ്ടിക്കൂലി പോലും ലഭിക്കാതെ വരുന്നത് ഷൂട്ടർമാരെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി. ബുള്ളറ്റുകൾ സൗജന്യമായി നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രതികൂല സാഹചര്യങ്ങളിൽ വേട്ട വിജയിക്കാതിരുന്നാൽ അധികൃതരുടെയും നാട്ടുകാരുടെയും വിമർശനവും നേരിടേണ്ടിവരുന്നതായും തോക്ക് ഉടമകൾ പറയുന്നു.

English Summary

Although the government has permitted the shooting of wild boars that damage crops, licensed shooters allege uncertainty and delays in receiving the promised ₹1,500 per animal as compensation. Many claim payments are pending across several panchayats, citing technical issues. Shooters say they incur high expenses for bullets, travel, and logistics, often without reimbursement. Limited access to authorized armouries in southern districts adds to their burden. Associations have raised concerns over pending dues and the lack of clarity in compensation procedures.

wild-boar-culling-shooters-pending-payment-kerala

Wild Boar Issue, Kerala Farmers, Government Policy, Shooter Compensation, Panchayat News, Agriculture Crisis

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

കുശുമ്പാണോ അതോ അസൂയയാണോ… ഗില്ലിന്റെ പോസ്റ്റിൽ സഞ്ജുവില്ല! ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ കൊമ്പുകോർക്കുന്നു

കുശുമ്പാണോ അതോ അസൂയയാണോ… ഗില്ലിന്റെ പോസ്റ്റിൽ സഞ്ജുവില്ല! ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ...

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

നഴ്സുമാരുടെ സമരം അനാവശ്യം: ആശുപത്രികൾ തളരുമ്പോൾ രോഗികളുടെ അവസ്ഥ എന്താകും?

നഴ്സുമാരുടെ സമരം അനാവശ്യം: ആശുപത്രികൾ തളരുമ്പോൾ രോഗികളുടെ അവസ്ഥ എന്താകും? കേരളത്തിലെ സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img