web analytics

ചുമ്മാതല്ല ‘ബസ് ഉടമ’ എന്ന് പറയുന്നത്! മാസ്സ് ചോദ്യത്തിൽ മുങ്ങി വ്യാജ ആർടിഒ! ചങ്ങനാശേരിയിൽ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ

ചുമ്മാതല്ല ‘ബസ് ഉടമ’ എന്ന് പറയുന്നത്! മാസ്സ് ചോദ്യത്തിൽ മുങ്ങി വ്യാജ ആർടിഒ! ചങ്ങനാശേരിയിൽ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ

ചങ്ങനാശേരി: കോട്ടയം ജോയിന്റ് ആർടിഒയെന്നു സ്വയം പരിചയപ്പെടുത്തി സ്വകാര്യ ബസിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവിന്റെ തട്ടിപ്പ് ശ്രമം ബസ് ഉടമയുടെ സമയോചിത ഇടപെടലിൽ പരാജയപ്പെട്ടു. സംഭവം ചങ്ങനാശേരി ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലാണ്.

പാർക്ക് ചെയ്തിരുന്ന ‘ചൈത്രം’ ബസിൽ പാന്റ്‌സും ടി-ഷർട്ടും ധരിച്ച യുവാവ് കയറി. ഒരു കയ്യിൽ പ്ലാസ്റ്റർ കെട്ടിയ നിലയിലായിരുന്നു.

താൻ കോട്ടയം ജോയിന്റ് ആർടിഒ സുനിൽ കുമാറാണെന്ന് കണ്ടക്ടർ സുനിൽ കുമാറിനോട് പറഞ്ഞ ഇയാൾ ബസ് ഉടമയെ ഫോൺ വിളിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കണ്ടക്ടർ കൃഷ്ണകുമാർ ബസ് ഉടമ രാഹുൽ ഇരുമ്പുകുഴിയുമായി ഫോൺ ബന്ധിപ്പിച്ചു.

ഫോണിൽ സംസാരിച്ച യുവാവ്, അപകടത്തിൽപ്പെട്ടതായും കയ്യിൽ പണമില്ലാത്തതിനാൽ ബസിൽ നിന്ന് 2000 രൂപ സഹായമായി നൽകണമെന്നുമാവശ്യപ്പെട്ടു.

ബസ് ഉടമയുമായി മുൻപരിചയമുള്ളതുപോലെ സംസാരിക്കുകയും, ഈ ബസിന് റീടെസ്റ്റ് നടത്തിയതും താനാണെന്നുമവകാശപ്പെട്ടു. എന്നാൽ ബസുകളുടെ ടെസ്റ്റിംഗ് എംവിഐ (Motor Vehicle Inspector) നടത്തുന്ന കാര്യമാണ് എന്നറിഞ്ഞിരുന്ന രാഹുലിന് സംശയം തോന്നി.

താൻ കലക്ടറേറ്റിന് സമീപമുള്ള ഓഫിസിലാണെന്ന് യുവാവ് പറഞ്ഞതോടെ സംശയം കൂടി. കോട്ടയം ആർടിഒ ഓഫീസ് കലക്ടറേറ്റിലാണെന്ന വിവരം രാഹുലിന് അറിയാമായിരുന്നു.

ഒടുവിൽ, “ഇപ്പോഴത്തെ കോട്ടയം ആർടിഒ ആരാണ് സാറേ?” എന്നൊരു ചോദ്യം മാത്രമാണ് രാഹുൽ യുവാവിനോട് ചോദിച്ചത്. അതിന് യുവാവ് നൽകിയ മറുപടി സംശയം ഉറപ്പിച്ചു.

കോട്ടയത്ത് മാസങ്ങളായി ആർടിഒ ഇല്ലെന്നും ചുമതല പത്തനംതിട്ട ആർടിഒയ്ക്കാണെന്നും രാഹുൽ വ്യക്തമാക്കിയതോടെ വ്യാജവേഷം പൊളിഞ്ഞു.

ഫോൺ കണ്ടക്ടർക്കു തിരികെ നൽകിയ യുവാവ് സ്ഥലത്ത് നിന്ന് ഒഴിഞ്ഞുമാറി. കണ്ടക്ടർ പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. പണം നഷ്ടമായിട്ടില്ലാത്തതിനാൽ ബസ് ഉടമ പൊലീസിൽ പരാതി നൽകിയിട്ടില്ല.

English Summary

A young man posing as the Kottayam Joint RTO attempted to extort ₹2000 from a private bus in Changanassery, claiming he had met with an accident. The bus owner grew suspicious and exposed the fraud by asking who the current Kottayam RTO was. The suspect fled the scene. No money was lost, and no police complaint has been filed.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

Related Articles

Popular Categories

spot_imgspot_img