പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ നൽകുമെന്നും പി വി അൻവർ എംഎൽഎ പ്രഖ്യാപിച്ചു. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഎംകെയുടെ സ്ഥാനാർഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു. അതേസമയം ചേലക്കര മണ്ഡലത്തിലെ നിലപാടിൽ മാറ്റമില്ലെന്നും അൻവർ അറിയിച്ചു.
PV Anwar has officially withdrawn his candidacy for the Palakkad constituency in the upcoming assembly by-election.