web analytics

യൂത്ത് കോൺഗ്രസുകാർ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പിപി ദിവ്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി ആം ആദ്മി പാർട്ടി

യൂത്ത് കോൺഗ്രസുകാർ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പിപി ദിവ്യയെ കാണാനില്ലെന്ന് പരാതിയുമായി ആം ആദ്മി പാർട്ടി. കണ്ണൂര്‍ എസ്പിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസിലെ കുറ്റാരോപിതയുമായ ദിവ്യയെ കാണാനില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിസംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയദേവാണ് പരാതിക്കാരന്‍. ഒക്ടോബര്‍ 20 മുതല്‍ കാണാനില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്., 2011ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 57 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപെട്ടിട്ടുണ്ട്. കണ്ണൂര്‍ എസ്പി പരാതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയ ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല. അതിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് എഎപിയുടെ പരാതി.

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവ്യക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പ്രകടനമായെത്തി ലുക്ക്ഔട്ട് നോട്ടീസ് പതിക്കുകയും ചെയ്തു.

നാളെയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നത്. അതുവരെ ഒരു നടപടിയും വേണ്ടെന്ന് പോലീസിന് സിപിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിമര്‍ശനം

The Aam Aadmi Party has filed a police complaint stating that PP Divya is missing.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img