കള്ളിൽ വീണ്ടും കഫ് സിറപ്പ്! ഒന്നും രണ്ടുമല്ല, 15 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വില്പന നടത്തുന്ന കള്ളിൽ വീണ്ടും ചുമയ്‌ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ഉദ്യോഗസ്ഥർ ശേഖരിച്ച കള്ളിൻറെ സാംപിളിൽ കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിൻറെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ആറു ഷാപ്പുകളിലെ കള്ളിലാണ് ഇത്തരത്തിൽ കൃത്രിമത്വം കണ്ടെത്തിയത്. ഇതേതുടർന്ന് ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിൽ ഉൾപ്പെട്ട 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.

മുമ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ സ്വീകരിച്ച ഒൻപതാം ഗ്രൂപ്പിൽ ഉൾപ്പെട്ട 3 ഷാപ്പുകളിൽ വീണ്ടും മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.

മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വെമ്പ്രവെസ്റ്റ് എന്നീ ഷാപ്പുകളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ‌കുറ്റിപ്പള്ളം, വണ്ണാമ എന്നിവിടങ്ങളിലെ ഷാപ്പുകളുടെ ലൈസൻസ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

പാലക്കാട് ചിറ്റൂർ റേഞ്ചിൽ മാത്രം ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പ് സാന്നിധ്യം കണ്ടെത്തിയത്‌. മുമ്പും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്ന ശിവരാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഷാപ്പുകളിൽ വീണ്ടും മരുന്ന് സാന്നിധ്യം കണ്ടെത്തിയത് ഗുരുതര പ്രശ്നമാണെന്നും, അതുകൊണ്ടുതന്നെ ഈ ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും എന്നും അദ്ദേഹം അറിയിച്ചു. തുടർ നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന നടത്തുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Related Articles

Popular Categories

spot_imgspot_img