web analytics

വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസ്സിനെ പിന്തുടർന്ന് പിടികൂടി; ആവശ്യപ്പെട്ടത് ആയിരം രൂപ; ഒടുവിൽ ഇടപെട്ട് പോലീസ്

തൃശ്ശൂർ: വസ്ത്രത്തിൽ ചെളി തെറിപ്പിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരും ബൈക്ക് യാത്രികനും തമ്മിൽ തർക്കം. തൃശ്ശൂരിലെ കരുവന്നൂർ രാജാ കമ്പനി സ്റ്റോപ്പിലാണ് സംഭവം.Argument between bus crew and biker over splashing mud on clothes

വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസ്സിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൽ ജബ്ബാർ. എം എസ് മേനോൻ എന്ന സ്വകാര്യബസ്സാണ് ചെളി തെറിപ്പിച്ചത്.

റോഡ് നിറയെ കുഴിയാണെന്നും ഇത് മുഴുവന്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കുക സാധ്യമല്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ നിലപാട്. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

ചെളി പറ്റി നാശമായ വസ്ത്രത്തിന് നഷ്ടപരിഹാരമായി ആയിരം രൂപ നൽകണമെന്ന് ബൈക്ക് യാത്രികനായ ജബ്ബാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇതിന് തയ്യാറായില്ല.

തർക്കം മൂർച്ഛിച്ച് ബസ് വഴിയിൽ കിടന്നതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപെട്ട് പൊലീസ് സ്ഥിതി ശാന്തമാക്കി.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img