web analytics

വയസാനാലും ഉൻസ്‌റ്റെലും അഴകും ഉന്നെ വിട്ട് പോകലെ..മാസിന് മാസ്, ക്ലാസിന് ക്ലാസ്; വേട്ടയ്യൻ റിവ്യൂ

കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ വേട്ടയ്യൻ പ്രദർശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റർ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനിൽ കാണാനാകുന്നത്. ഫഹദും തകർത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററിൽ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.After the wait, Rajinikanth’s Vettaiyan came to the screens

പടയപ്പ സിനിമയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി കഥാപാത്രം രജിനികാന്തിനോട് പറയുന്നൊരു ഡയലോഗുണ്ട് വയസാനാലും ഉൻസ്‌റ്റെലും അഴകും ഉന്നെ വിട്ട് പോകലെ.. ആ ഡയലോഗ് തന്നെയാണ് വേട്ടയ്യൻ കണ്ടിറങ്ങി വരുന്ന ഒരോ കാണിയുടെയും മനസിലുണ്ടാവുക. ഒരോ സിനിമ കഴിയും തോറും അദ്ദേഹം തന്റെ മാസും അഭിനയവും രാകി മിനുക്കി കൊണ്ടേയിരിക്കുന്നു.മാസിന് മാസ്, ക്ലാസിന് ക്ലാസ് അതാണ് രജിനികാന്തിന്റെ വേട്ടയൻ

ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമയായിരുന്നു 2021ൽ റിലീസായ ജയ് ഭീം. ഇരുളവിഭാഗത്തോട് പൊലീസ് കാണിച്ച അതിക്രമവും അതിനെതിരെ മാർക്‌സിസ്റ്റ് പാർട്ടിയും ചന്ദ്രു എന്ന അഭിഭാഷകനും നടത്തിയ പോരാട്ടവുമെന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു ജയ് ഭീം. മൂന്ന് വർഷത്തിന് ശേഷം ജയ് ഭീമിന്റെ സംവിധായകൻ ടി.ജെ. ജ്ഞാനവേൽ മറ്റൊരു ശക്തമായ പ്രമേയവുമായി വന്ന സിനിമയാണ് വേട്ടയ്യൻ. നായകനായി സൂപ്പർസ്റ്റാർ രജിനികാന്ത്, കൂടെ ബോളിവുഡ് ഷെഹൻഷാ അമിതാഭ് ബച്ചനും.

ജയ് ഭീമിൽ ലോക്കപ്പ് മർദനത്തെ വിമർശിച്ച ജ്ഞാനവേൽ വേട്ടയ്യനിലേക്കെത്തുമ്പോൾ പൊലീസ് എൻകൗണ്ടറിനെയാണ് എതിർക്കുന്നത്. ഇതേ തീമുമായി വന്ന വിസാരണൈ, ജന ഗണ മന എന്നീ സിനിമകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ വേട്ടയ്യൻ അത്രകണ്ട് മെച്ചപ്പെട്ടിട്ടില്ല എന്ന് പറയാം. പൊലീസ് എൻകൗണ്ടറിനെ പ്രകീർത്തിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയാൽ വേട്ടയ്യൻ ഒരുപാട് ഉയരത്തിലുമാണ്.

കന്യാകുമാരി എസ്.പിയായ ആദിയന്റെ കഥയാണ് വേട്ടയൻ പറയുന്നത്. രജിനികാന്താണ് ആദിയനായി എത്തുന്നത്. ടിപ്പിക്കൽ രജിനി ചിത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ രജിനിയുടെ ഇൻട്രോയും അതിനൊടൊപ്പമുള്ള ഫൈറ്റും ഗംഭീരമായിരുന്നു. ഫാൻബോയ് ആയ അനിരുദ്ധ് ആ സീനിന് നൽകിയ ബി.ജി.എം തിയേറ്ററുകളെ ഇളക്കിമറിച്ചു. ഫൈറ്റിന് ശേഷം ഒരു പാട്ട് എന്ന രീതിയിൽ വന്ന ‘മനസിലായോ’ പാട്ടും അപ്രതീക്ഷിത കാമിയോയും ഗംഭീരമായിരുന്നു.

പിന്നീട് ചിത്രത്തിന്റെ കഥയിലേക്ക് കടക്കുന്ന രീതിയും ഇൻവെസ്റ്റിഗേഷൻ സീനുകളും നന്നായിരുന്നു. കഥയുടെ ഒരു മൊമന്റിൽ അടുത്തത് എന്താണെന്ന് എളുപ്പത്തിൽ ഊഹിക്കാൻ കഴിയുന്ന തരത്തിലാിരുന്നു പോക്ക്. ഇന്റർവല്ലിന് ശേഷം മറ്റൊരു തലത്തിലേക്ക് കഥ പോകുന്ന രീതിയും മികച്ചതായിരുന്നു. ഈയടുത്ത് ജനശ്രദ്ധ നേടിയ ഒരു ഓൺലൈൻ വിദ്യാഭാസ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പിനെ സിനിമയിലേക്ക് കണക്ട് ചെയ്ത രീതിയും അതിനെ വിമർശിച്ച രീതിയും കൈയടി അർഹിക്കുന്നതായിരുന്നു.

ശക്തമായ പ്രമേയം സംസാരിക്കുന്ന സിനിമയിൽ രജിനികാന്ത് എന്ന സ്റ്റാറിനെ മാത്രമേ സംവിധായകന് ഉപയോഗിക്കാൻ സാധിച്ചുള്ളൂ. വെറും ഒരു സീനിൽ മാത്രമാണ് രജിനികാന്ത് എന്ന നടന്റെ സാധ്യതയെ ജ്ഞാനവേൽ ഉപയോഗിച്ചത്. ഫൈറ്റ് സീനുകളിലും ഇന്റർവെല്ലിന് ശേഷമുള്ള രണ്ട് മൂന്ന് സീനുകളിലും രജിനി എന്ന സ്റ്റാർ നിറഞ്ഞാടി. അതോടൊപ്പം ശക്തമായ രാഷ്ട്രീയം രജിനിയെപ്പോലൊരു സ്റ്റാറിനെക്കൊണ്ട് പറയിപ്പിക്കാനും സംവിധായകന് കഴിഞ്ഞു.

1980 ൽ അൻബുക്ക് നാൻ അടിമൈ എന്ന് ചിത്രത്തിലാണ് അദ്ദേഹം പോലിസ് ഓഫീസറായി ആദ്യമായി വേഷമിടുന്നത്. അന്ന് മുതൽ ഇന്ന് വരെ ഒരോ പോലീസ് കഥാപാത്രത്തെയും തന്റെ ക്ലാസും സ്വാഗും കോർത്തിണക്കികൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. അവസാനം ഇറങ്ങിയ ജയിലറിലും അദ്ദേഹം തന്റെ സ്വാഗ് ചോരാതെ സൂക്ഷിച്ചിട്ടുണ്ടെന്ന് നമ്മൾ കണ്ട് മനസിലാക്കിയതാണ്. വേട്ടയ്യനിലെ എസ്പി ആത്തിയനും അദ്ദേഹത്തിന്റെ കൈയ്യിൽ സുഭദ്രം. വേട്ടയ്യന്റെ ഓരോ ഫ്രയിമും ക്യാമറയിൽ പകർത്തിയിരിക്കുന്നത് എസ് ആർ കതിരാണ്.

എൻകൗണ്ടർ സ്‌പെഷലിസ്റ്റായ ആത്തിയന്റെ കരിയറിലെ സംഭവിക്കുന്ന സുപ്രധാന കേസും അതിലുണ്ടാവുന്ന വഴിത്തിരിവുമാണ് സിനിമയ്ക്ക് ആധാരം. ഇന്ത്യൻ സിനിമ ലോകം നിറഞ്ഞ കൈയടികളോടെ സ്വീകരിച്ച ചിത്രമാണ് ജയ് ഭീം. ഞെട്ടിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളിലെ വെള്ളിത്തിരയിലേക്കെത്തിച്ച സംവിധായകൻ ടി ജെ ജ്ഞാനവേൽ രജിനികാന്ത് ചിത്രം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംഷ ഒരോ പ്രേക്ഷനും ഉണ്ടായിരുന്നു.

ഒരു രജിനികാന്ത് ചിത്രം എങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത് അതിൽ നിന്ന് കടുകിട മാറാതെ ഉറച്ച തിരക്കഥയിൽ നെയ്‌തെടുത്തതാണ് ഈ ചിത്രം. സാധാരണ ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന സിനിമ പോലൊരു കലയിൽ അദ്ദേഹം ശക്തമായ സാമൂഹിക സന്ദേശം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് എങ്ങനെയാണോ അടിസ്ഥാന ആവശ്യങ്ങളെ കച്ചവടവത്കരിക്കുന്നതെന്ന് ചിത്രത്തിൽ വ്യക്തമാക്കുന്നു.

ഭരണസിരാകേന്ദ്രങ്ങളിലേക്ക് കച്ചവട തന്ത്രം മെനയുന്ന കുറ്റക്കാരുടെ കടന്നുകയറ്റവും വ്യക്തമാക്കുന്നു. മുടി വളർത്തി കളർ ചെയ്യുന്നവനും ചേരിയിൽ ജീവിക്കുന്നവനും മാത്രമാണ് കുറ്റവും കള്ളവും ചെയ്യുന്നതെന്ന പൊതുമനോഭാവത്തിന് നേരെ മുഖമടച്ചൊരു ആട്ടും ചിത്രം നൽകുന്നുണ്ട്.

1991 പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിന് ശേഷം 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജിനി കാന്തും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡിജിപി സത്യദേവ് ബ്രഹ്‌മദത്ത് പാണ്ഡ്യ എന്ന സുപ്രധാന കഥാപാത്രത്തിനെയാണ് ബച്ചൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

സിനിമയുടെ തുടക്കത്തിൽ വെറുതേ വന്നു പോകുന്ന കഥാപാത്രമാണോ ഇദ്ദേഹം എന്ന് സംശയിച്ചു പോവും. എന്നാൽ ബിഗ് ബിയെ വിളിച്ചുവരുത്തിയത് വെറുതെയല്ലെന്ന് അടുത്ത സീനിൽ തന്നെ സംവിധായകൻ ഉറപ്പ് വരുത്തുന്നു. ഒരു ഘട്ടത്തിൽ കഥാഗതിയെ തന്നെ മാറ്റുന്ന കപ്പിത്താനായി അദ്ദേഹം മാറുന്നുണ്ട്.

ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഫഹദ് ഫാസിൽ ഏസിപി ആത്തിയന്റൈ ഈ വേട്ടയിൽ ഫഹദ് അവതരിപ്പിച്ച പാട്രിക്ക് എന്ന ബാറ്ററിക്ക് വലിയ പ്രാധാന്യമാണുള്ളത്.

ഫഹദ് വരുന്ന ഒരോ രംഗത്തിലും അദ്ദേഹം തന്നെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കും. അദ്ദേഹം അവതരിപ്പിക്കുന്ന ബാറ്ററിയെന്ന കഥാപാത്രം സിനിമയുടെ നെടും തൂണുകളിലൊന്നാണ്. ഫഹദിന് പകരം മറ്റാർക്കും ആ കഥാപാത്രത്തെ കൈകാര്യം ചെയ്യാനാവില്ലെന്ന് തോന്നിപോവും. ചിത്രത്തിലെവിടെയും ഫഹദ് എന്ന നടനെ കാണാനാവില്ല ബാറ്ററിയുടെ ഒരോ ചലനങ്ങളും അത്രയധികം വിശ്വസനീയമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധ്യമായി.

സ്വചന്ദമായി ഒഴുകുന്ന പുഴയാണ് മഞ്ജുവാര്യർ. ജീവിതത്തിലെ കോലാഹലങ്ങളെയും സാമുഹിക കളിയാക്കലുകളെയും തന്റെ ഓളങ്ങൾ കൊണ്ട് തട്ടിമാറ്റി അവർ തന്റെ കരിയറിന്റെ പുതുചക്രവാളങ്ങൾ തേടി പൊയ്ക്കൊണ്ടേയിരിക്കുകയാണ്. പടത്തിലെ ആദ്യ പാട്ടായ ‘മനസിലായോ’ ഇറങ്ങിയപ്പോൾ മലയാളികളുടെ കണ്ണിലുടക്കിയത് മഞ്ജുവാര്യരാണ്.

അത് വെറും ടെസ്റ്റ് ഡോസ് മാത്രമായിരുന്നു. സിനിമയിലെ മുഴുനീള പാട്ടിൽ അവർ തകർത്താടുകയായിരുന്നു. രജിനികാന്തിന്റെ മാസിന് ഒരുപടി മേലെയായിരുന്നു അവരുടെ സ്‌ക്രീൻ പ്രസൻസ്. രജിനികാന്തിന്റെ ഭാര്യ കഥാപാത്രമായ താരയെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അവർ വരുന്ന രംഗങ്ങളെല്ലാം മികച്ചതാക്കിയിട്ടുണ്ട്.

സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം തന്നെ മികച്ച സ്‌പെയ്‌സ് നൽകാൻ സംവിധായകനായിട്ടുണ്ട്. രോഹിണി, ദസറ, അഭിരാമി, റിതു സിങ്ങ് എന്നിവർ തങ്ങൾക്ക് കിട്ടിയ വേഷം നന്നായി കൈകാര്യം ചെയ്തു. മലയാളത്തിൽ നിന്നും സാബു, അലൻസിയർ എന്നിവരും വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

വേട്ടയ്യൻ പോലൊരു മാസ് മസാല ചിത്രത്തിന് സംഗീതം വളരെ പ്രാധാന്യമുള്ളത്. രംഗങ്ങളെ കൃത്യമായി പ്രേക്ഷനിലേക്ക് കൊണ്ടുവരാൻ സംഗീതം വഹിക്കുന്ന പങ്കുചെറുതല്ല. ത്രസിപ്പിക്കുന്ന ഒരോ രംഗത്തിനും ചടുലമായ താളമുണ്ടായിരുന്നു. ആർദ്രമായ രംഗങ്ങൾ പ്രേക്ഷനിൽ വലിയ ചലനങ്ങളുണ്ടാക്കാനും അനിരുദ്ധിന്റെ സംഗീതത്തിനായിട്ടുണ്ട്.

സുപ്പർ താരപദവി കൈവരിച്ച ശേഷം രജിനികാന്ത് സിനിമകളിൽ പലപ്പോഴും അദ്ദേഹത്തിന്റെ അഭിനശേഷിയെ കണ്ടെത്തിയിട്ടില്ലെന്നാണ് സിനിമ ആസ്വാദകരുടെ വിലയിരുത്തൽ. അദ്ദേഹത്തിന് അഭിനയമറിയില്ലെന്ന് വിമർശിക്കുന്നവർക്ക് ആദ്യകാല സിനിമകൾ മറുപടി നൽകുന്നതായിരിക്കും.

പാ രഞ്ജിത്തിന്റെ കബാലി മുതൽ അദ്ദേഹത്തിന്റെ ആ കഴിവിന്റെ ഇടം കൂടി ജനങ്ങളിലേക്ക് എത്തിക്കാനായി സംവിധായകർ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമയിലും മാസിനപ്പുറം തന്റെ അഭിനയത്തെയും രാകി മിനുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്

മാസ് മസാല സിനിമയ്ക്ക് വേണ്ടി സംവിധായകൻ ഒരു നിമിഷം തന്റെ പേനയെ തിരിച്ചുവെയ്ക്കുമോയെന്നായിരുന്നു ക്ലൈമാക്‌സിലെ ചിന്ത. എന്നാൽ മികച്ചൊരു സംവിധായകന് അതാരു പ്രശ്‌നമല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ക്ലൈമാക്‌സ്. പോലീസ് വേട്ടക്കാരനല്ല സംരക്ഷകനാണെന്ന ഓർമപ്പെടുത്തലോടെയാണ് സിനിമ അവസാനിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ‘വേട്ടയ്യൻറെ’ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം തിയേറ്ററിൽ കൊളുത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷക അഭിപ്രായം. ട്രെയിലറിൽ രജനികാന്ത് ദൈർഘ്യമുള്ളൊരു ഡയലോഗ് പറയുന്ന രംഗം ഉൾപ്പെടുത്തിയിരുന്നു.

രജനീകാന്തിൻറെ ഡയലോഗ് ഡെലിവറിക്ക് പഴയ പഞ്ചില്ല, മികച്ച രീതിയിൽ ഡയലോഗ് ഡെലിവറി ചെയ്യാനുള്ള കഴിവ് ഒക്കെ നഷ്‌ടപ്പെട്ടു തുടങ്ങിയ തരത്തിലുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതിനൊക്കെയുള്ള മറുപടി തിയേറ്ററിൽ രജനികാന്ത് നൽകിയിട്ടുണ്ട് എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവർ പ്രതികരിച്ചത്.

പ്രായഭേദമന്യേ പ്രേക്ഷകർ ആദ്യ ഷോ കാണാൻ തിയേറ്ററുകളിൽ എത്തി. തിയേറ്റർ വിട്ടവരെല്ലാം സിനിമ മികച്ചതെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. അനിരുദ്ധിൻറെ സംഗീതത്തിനും പരാതിയില്ല. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും തൻറെ വേഷം മികച്ചതാക്കി. മഞ്ജു വാര്യരുടെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിച്ചു.

കഥയിൽ കുറച്ചു കൂടി പുതുമ നൽകാമായിരുന്നു, സെക്കൻഡ് ഹാഫിലെ ചെറിയൊരു ലാഗ് ഒഴിവാക്കാമായിരുന്നു എന്നിങ്ങനെയുള്ള ചെറിയ പരാതികളും ചില പ്രേക്ഷകർ ഉന്നയിച്ചു. എന്തൊക്കെയായാലും തിയേറ്ററിൽ തലൈവരുടെ അഴിഞ്ഞാട്ടം ആയിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതികരിച്ചത്.

ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങൾ. അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിലേക്ക് മാറുന്നു. അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം. ഇമോഷൻസ് വർക്കായിരുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തിൽ ഫഹദിന്റേത്.

മഞ്‍ജു വാര്യർക്ക് സ്‍ക്രീൻ ടൈം കുറവാണെങ്കിലും നിർണായകമാണ്. ദുഷ്‍റ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകർഷകമാകുന്നു. വേട്ടയ്യന്റേ മികച്ച ഒരു ഇന്റർവെൽ രംഗവും ആണ്. ആക്ഷനും മികച്ചതാണെന്നാണ് ചിത്രം ഫസ്റ്റ് ഷോ കണ്ടവർ അഭിപ്രായപ്പെടുന്നത്.

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തിൽ മഞ്‍ജു വാര്യർക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയായി നിർണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകർഷണമാണ്. പ്രകടനത്തികവാൽ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തിൽ നിർണായകമാകും. മുൻകൂറായി രജനികാന്തിന്റെ വേട്ടയ്യൻ 37 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img