web analytics

മുഖ്യ വില്ലൻ രാസ ലഹരി തന്നെ; 9 വർഷത്തിനിടെ 3070 കൊലപാതകങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3070 കൊലപാതകങ്ങളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കിൽ ലഹരി ഉപയോഗിച്ചശേഷം നടത്തിയ കൊലപാതകങ്ങൾ 52 എണ്ണമാണ്.

എന്നാൽ, കൊലപാതകത്തിനു ശേഷം പ്രതികൾ മുങ്ങുന്നത് പതിവാണ്. അതിനാൽ, ലഹരിയുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല. അതുകൊണ്ടാന്ന് ഔദ്യോഗിക കണക്കുകളിൽ കുറവ്. എന്നാൽ, പകുതിയിലേറെയും പ്രതികൾ ലഹരിയുടെ സ്വാധീനത്തിലാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇക്കൊല്ലം ആദ്യ രണ്ടുമാസമുണ്ടായ 63 കൊലപാതകങ്ങളിൽ മുപ്പതിലും പ്രതികൾ രാസലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ഉണ്ടായത് 18 കൊലപാതകങ്ങൾ.

കുടുംബകലഹം, പ്രണയപ്പക, അന്ധവിശ്വാസം, സാമ്പത്തികം, രാഷ്ട്രീയം, മുൻവൈരാഗ്യമടക്കമുള്ളവയും കൊലപാതകത്തിന് കാരണമായി. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച 2016മേയ്- 2025മാർച്ച് 16വരെയുള്ള കണക്കാണിത്.

തിരുവനന്തപുരത്താണ് ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത് 418 എണ്ണം. എറണാകുളത്ത് 349. കൊല്ലത്ത് 338 എണ്ണം.

ഇതിൽ 476 പ്രതികളെ കോടതികൾ ശിക്ഷിച്ചു. 78പേരെ ഇനിയും പിടികൂടിയിട്ടില്ല. ഈ കാലയളവിൽ കൊലക്കേസ് പ്രതികളിലാരെയും ശിക്ഷായിളവ് നൽകി വിട്ടയച്ചിട്ടില്ലന്നും റിപ്പോർട്ടിലുണ്ട്.

168 പ്രതികൾക്ക് അർഹമായ അവധി ആനുകൂല്യങ്ങൾ നൽകി. നഗരങ്ങളിൽ നോക്കുമ്പോൾ ഏറ്റവുമധികം കൊലപാതകമുണ്ടായത് തിരുവനന്തപുരത്താണ്. സിറ്റി മേഖലയിൽ131. റൂറലിൽ 287.

എറണാകുളം സിറ്റിയിൽ 130. റൂറലിൽ 233.

കൊലപാതകങ്ങൾ (2016മേയ്- 2025മാർച്ച് 16വരെ)

തിരുവനന്തപുരം………………………..418

കൊല്ലം………………………………………..338

പത്തനംതിട്ട………………………………..140

ആലപ്പുഴ……………………………………..180

കോട്ടയം……………………………………..180

ഇടുക്കി……………………………………….198

എറണാകുളം……………………………..349

തൃശൂർ……………………………………….315

പാലക്കാട്…………………………………..233

മലപ്പുറം……………………………………..200

കോഴിക്കോട്……………………………..157

വയനാട്……………………………………..90

കണ്ണൂർ………………………………………152

കാസർകോട്……………………………..115

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

Related Articles

Popular Categories

spot_imgspot_img