ഇലക്ട്രിക് വാഹനങ്ങൾ ഓട്ടത്തിൽ തന്നെ ചാർജ് ആകും; ഇത്തരമൊരു പരീക്ഷണം രാജ്യത്ത് തന്നെ ആദ്യം; പദ്ധതി വരുന്നത് കേരളത്തിൽ

കൊച്ചി: ഇലക്ട്രിക് വാഹനം ഓട്ടത്തിൽ തന്നെ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ തന്നെ ആദ്യ പരീക്ഷണമാണിത്. ഇലക്ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം. ഒരു വർഷത്തിനുള്ളിൽ ട്രയൽ റൺ നടത്താനാണ് തീരുമാനം. ഇതിനായി നോർവേയിലുൾപ്പെടെ സമാന പദ്ധതി നടപ്പാക്കിയ ഇലക്ട്രിയോൺ കമ്പനിയുമായി അനെർട്ട് ചർച്ച നടത്തി. ഹൈവേ പ്രതലത്തിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്പോഴാണ് ബാറ്ററി ചാർജാകുന്നത്. കാന്തിക പ്രവർത്തനത്തിലൂടെയാണ് (മാഗ്നറ്റിക് റെസോണൻസ്) ചാർജിംഗ് … Continue reading ഇലക്ട്രിക് വാഹനങ്ങൾ ഓട്ടത്തിൽ തന്നെ ചാർജ് ആകും; ഇത്തരമൊരു പരീക്ഷണം രാജ്യത്ത് തന്നെ ആദ്യം; പദ്ധതി വരുന്നത് കേരളത്തിൽ