web analytics

തൂമ്പയെടുത്ത് കൃഷിഭൂമിയിൽ കിളച്ചാൽ വനം വകുപ്പ് കേസെടുക്കും; ആത്മഹത്യയുടെ വക്കിൽ ജീവിക്കുന്ന ഒരു ഗ്രാമത്തിലെ കർഷകരെക്കുറിച്ചറിയാം:

വനം വകുപ്പ് തുടർച്ചയായി കേസെടുക്കാൻ തുടങ്ങിയതോടെ തൂമ്പയെടുത്ത് കൃഷിഭൂമയിൽ കിളയ്ക്കാനും പറമ്പിലെ പുല്ലുചെത്താൻ പോലും ഭയക്കുകയുമാണ് വണ്ണപ്പുറത്തെ കർഷകർ. പട്ടയക്കുടി, വെള്ളക്കയം, നാരങ്ങാനം, ആനക്കുഴി, മൊട്ടമുടി. കോട്ടപ്പാറ, മാമ്പാറ പ്രദേശങ്ങളിലെ കൈവശാവകാശമുള്ള കൃഷിഭൂമിയിൽ താമസിക്കുന്നവർക്കാണ് ഈ ദുർഗതി,

അഞ്ച് പതിറ്റാണ്ടിന് മുൻപ് പ്രദേശത്തേയ്ക്ക് കുടിയേറിയ കർഷകരും ആദിവാസി വിഭാഗത്തിൽ പെട്ടവരുമാണ് പ്രദേശത്തുള്ളത്. കൃഷി ചെയ്ത് നിത്യവൃത്തിയ്ക്ക് വഴിതേടുന്നവരാണ് ഏറെയും. പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നാൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ് അപേക്ഷകളിൽ പലതും.

പലരുടേയും കൃഷിഭൂമിയോട് ചേർന്ന് വനഭൂമിയുണ്ട്. വനഭൂമി കൃത്യമായിട്ട് ജണ്ട (അതിര് തിരിക്കുന്ന അടയാളം) ഉപയോഗിച്ച് തിരിച്ചിട്ടുണ്ട്. എന്നാൽ കൃഷി ഭൂമിയിൽ എന്തെങ്കിലും കാർഷികവൃത്തികൾ ചെയ്താൽ വനം വകുപ്പ് അധികൃതർ ഉടൻ പ്രശ്‌നമുണ്ടാക്കും. റബ്ബർ കൃഷി നഷ്ടത്തിലായതോടെ മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ കർഷകൻ റബ്ബർ വെട്ടിമാറ്റി പൈനാപ്പിൾ കൃഷി ചെയ്യാൻ തീരുമാനിച്ചു.

പൈനാപ്പിൾ കൃഷി ചെയ്യാൻ മണ്ണൊരുക്കുന്നതിനിടെ വനം വകുപ്പ് അധികൃതർ എത്തി ഹിറ്റാച്ചി പിടിച്ചെടുത്തു. പട്ടയക്കുടിയിൽ വീട് നിർമിക്കാൻ നിലമൊരുക്കി ഇതോടെ വനം വകുപ്പ് എത്തി കല്ല് പൊട്ടിച്ചു എന്ന പേരിൽ കേസെടുത്തു. നാരങ്ങാനത്ത് കൃഷിഭൂമിയിൽ കയ്യാല കെട്ടിയത് തടഞ്ഞു. ഇടുക്കിയിലും വയനാട്ടിലും സംസ്ഥാനത്ത് ഒട്ടാകെയും പട്ടയമില്ലാത്ത ഓട്ടേറെ സ്ഥലങ്ങളിൽ കർഷകർ നിർഭയത്തോടെ കൃഷി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിലും ഇവിടെ അത് നടപ്പില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.

ഇതോടെ ഒന്നുകിൽ പട്ടംയ അനുവദിക്കണം അല്ലെങ്കിൽ വനം വകുപ്പിനെ നിലയ്ക്ക് നിർത്തണം എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പട്ടയമില്ലാത്ത ഭൂമി വനഭൂമിയാണെന്നും പരാതി കിട്ടിയിട്ടാണ് കേസെടക്കുന്നതെന്നുമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം; മഹാരാഷ്ട്ര സംഘത്തിന് പണി കിട്ടിയതിങ്ങനെ

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം;...

Related Articles

Popular Categories

spot_imgspot_img