കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട്;എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവെച്ച് ബിനീഷ് കോടിയേരി

കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവെച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്.

തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പോസ്റ്റിൽ പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നുവെന്ന് ആരോപിച്ചു.

അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പീ സരിന് വോട്ട് ചെയ്യണമെന്നും ബിനീഷ് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസാണിത്
തൃശ്ശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്’ എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്
ഇതുതന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത് തൃശ്ശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് തൃശ്ശൂര്‍ എന്താണ് നടന്നത്.

ജനാധിപത്യ മതേതര വിശ്വാസികള്‍ ബിജെപി ജയിക്കാതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു, ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നു.

അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പീ സരിന് വോട്ട് ചെയ്യണം.

2026 നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്തണം അതിന് ബിജെപിയുടെ വോട്ട് ആവശ്യമുണ്ട്.

കോണ്‍ഗ്രസിനെ അധികാരത്തിനെത്താനുള്ള വോട്ട് ഞങ്ങള്‍ തരാം പകരം പാലക്കാട് ബൈ ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് നല്‍കണം ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഡീല്‍. ഇതിനെതിരെയുള്ള പാലക്കാട് ജനതയുടെ പ്രതിഷേധം ആയിരിക്കണം പാലക്കാട്ടെ ജനവിധി

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

Other news

വില്ലനായി വേനൽ ചൂട് ! കടുത്ത ചൂടിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി നശിച്ചു

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം...

ട്രംപിന്റെ വഴിയെ മോദിയും; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ നടപടി കടുപ്പിച്ചും; രേഖകളില്ലാത്ത വിദേശികളെ ജയിലിലാക്കും

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ കടുത്ത നടപടിയുമായി ഇന്ത്യ. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്ത്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കൈ ചവിട്ടിയോടിച്ചു, നിലത്തിട്ട് ചവിട്ടിയെന്നും കുടുംബം

കണ്ണൂർ: കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗിം​ഗിന് ഇരയാക്കിയെന്ന്...

വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; സംഘർഷ സാധ്യത, ബസുകാരും സമരത്തിൽ

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ...

Related Articles

Popular Categories

spot_imgspot_img