web analytics

അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി വേണ്ട; പി.പി.ദിവ്യക്ക് എതിരെ സിപിഎം സംഘടനാ നടപടിയില്ല

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായി റിമാൻഡിൽ തുടരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ സിപിഎം സംഘടനാ organizational action നടപടിയില്ല. ദിവ്യക്ക് എതിരെ നടപടി ആവശ്യമില്ലെന്ന നിലപാടാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം എടുത്തത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. തൽക്കാലം ഈ നടപടി മതി എന്ന തീരുമാനമാണ് യോഗത്തിൽ വന്നത്.

ഇതോടെ ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്ന് വ്യക്തമായി. എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായതോടെ ദിവ്യക്ക് എതിരെ നടപടി വരുമെന്ന് സൂചനയുണ്ടായിരുന്നു. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി ദിവ്യക്ക് എതിരെ വരുമെന്ന് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തന്നെ സൂചന വന്നിരുന്നു. എന്നാൽ നടപടി വേണ്ടെന്നാണ് യോഗത്തിൽ തീരുമാനം വന്നത്.

അതേസമയം ദിവ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ദിവ്യക്ക് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ഉണ്ടായിരുന്നില്ലെന്നും കരുതിക്കൂട്ടിയാണ് ദിവ്യ യോഗത്തിന് എത്തിയതെന്നും റിമാൻഡ്‌ റിപ്പോർട്ട്. നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന്റെ തന്റെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ആക്കിയതും ദിവ്യതന്നെ എന്ന് റിമാൻഡ്‌ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തോട് സഹകരിക്കാതെയാണ് ഒളിവിൽ പോയത്. ദിവ്യയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ദിവ്യ പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് ആഘാതമുണ്ടാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രോസിക്യൂഷൻ കോടതിയിൽ എടുത്തതിനേക്കാൾ കർശനമായ കുറ്റപ്പെടുത്തലാണ് റിമാൻഡ്‌ റിപ്പോർട്ടിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

Related Articles

Popular Categories

spot_imgspot_img