web analytics

പട്ടാപ്പകൽ വാതിലിൽ മുട്ടിയത് കൊറിയർ ബോയ്സ് ആണെന്ന് പറഞ്ഞ്; വാതിൽ തുറന്നപ്പോൾ ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കു ചൂണ്ടി ബന്ദിയാക്കി; കവർന്നത് രണ്ടുകോടി രൂപയുടെ ആഭരണങ്ങളും പണവും

ന്യൂഡൽഹി: പട്ടാപ്പകൽ ശാസ്ത്രജ്ഞനെയും ഭാര്യയെയും തോക്കിമുനയിൽ ബന്ദിയിലാക്കി രണ്ടുകോടി രൂപയുടെ ആഭരണങ്ങളും പണവും കവർന്നു.

കൊറിയർ ബോയ്സ് ആണെന്ന് പറഞ്ഞാണ് ഇവർ വീട്ടിലെത്തിയത്. രണ്ടുപേരാണ് കവർച്ച നടത്തിയത്. ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിലെ വീട്ടിലാണ് വൻ കൊള്ള നടത്തിയത്.

വിരമിച്ച ശാസ്ത്രജ്ഞൻ ഷിബു സിങ്ങും ഭാര്യ നിർമലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊറിയർ സംഘമെന്ന വ്യാജേന രണ്ട് പേർ വന്നത്.

വീടിനുള്ളിൽ പ്രവേശിച്ച ശേഷം ഷിബുവിനെയും നിർമലയെയും തോക്കിൻ മുനയിൽ നിർത്തി ബന്ദികളാക്കി. വയോധികനായ ഷിബു സിംഗ് എതിർത്തപ്പോൾ കൊള്ളക്കാർ മർദിച്ചു.

വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്നു. രണ്ട് കോടിയോളം രൂപയുടെ കവർച്ചയാണ് നടത്തിയത്. തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു.

ഉടനെ ഷിബു സിംഗ് മകനെയും പൊലീസിനെയും വിളിച്ച് വിവരം പറഞ്ഞു. പൊലീസ് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. വൃദ്ധ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികളെ കണ്ടെത്താൻ ആറ് സംഘമായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്. കുടുംബത്തെ നല്ലതു പോലെ അറിയാവുന്ന ആരോ കവർച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും അയൽവാസികളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

The scientist and his wife were held hostage at gunpoint and robbed of jewelery and cash worth Rs 2 cror

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img