web analytics

അമേരിക്കയുമായി 80,000 കോടിയുടെ പ്രതിരോധ കരാർ; കര, ജല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനായി പുതിയ വമ്പൻ പ്രൊജക്‌ടിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: കര, ജല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനായി പുതിയ വമ്പൻ പ്രൊജക്‌ടിനൊരുങ്ങി ഇന്ത്യ. 80,000 കോടിയുടെ പ്രതിരോധ കരാറിനാണ് ക്യാബിനറ്റ് കമ്മിറ്റി കഴിഞ്ഞദിവസം അനുമതി നൽകിയത്. അമേരിക്കയുമായാണ് കരാർ. 31 പ്രെഡേറ്റർ ഡ്രോണുകൾ എന്ന ആളില്ലാ ഡ്രോൺ വിമാനങ്ങൾ എത്തുമ്പോൾ ഇന്ത്യൻ പ്രതിരോധ സേനയുടെ നിരീക്ഷണശേഷി വർദ്ധിക്കും എന്നാണ് അനുമാനം. ഒപ്പം തദ്ദേശീയമായി വികസിപ്പിച്ച ആണവ ശക്തിയുള്ള രണ്ട് കൺവെൻഷണൽ സ്‌ട്രൈക്ക് അന്തർവാഹിനികളും എത്തും. നാവികസേനയ്‌ക്ക് ഇവ വൈകാതെ മുതൽക്കൂട്ടാകും.80,000 crore defense deal with US; India is preparing for a new big project to strengthen surveillance on land and water borders

ലാർസൺ ആന്റ് ടൊർബൊയടക്കം സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ വിശാഖപ്പട്ടണത്തെ കപ്പൽ നിർമ്മാണ കേന്ദ്രത്തിലാണ് രണ്ട് ആണവ അന്തർവാഹിനികളും നിർമ്മിക്കുക. 45,000 കോടി രൂപയാണ് ഇവയുടെ നിർമ്മാണത്തിനുവേണ്ടി വരുന്ന തുക. അരിഹന്ത് ക്ളാസിൽ നി‌ർമ്മിച്ച അഞ്ച് ആണവ അന്തർവാഹിനികളിൽ നിന്നും തീർത്തും വ്യത്യസ്‌തമായിരിക്കും ഈ രണ്ട് അന്തർവാഹിനികളും. സമുദ്രാന്തർഭാഗത്ത് മികച്ച പ്രഹരശേഷി നൽകുന്നവയാകും ഇവയെന്നാണ് വിവരം.

മൂന്ന് ആണവോർജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളാണ് ഇന്ത്യയ്‌ക്കുള്ളത്. കര, വായു, ജല മാർഗത്തിലൂടെയുള്ള പ്രതിരോധത്തിൽ ഇവ വളരെ പ്രധാനമാണ്. ഐഎൻ‌എസ് അരിഹന്ത്, ഐഎൻഎസ് അരിഖട്ട്, എസ് 4 എന്നിവയാണ് അന്തർവാഹിനികൾ. എം‌ക്യു-9ബി പ്രെഡേറ്റർ ഡ്രോണുകളിൽ 15 യൂണിറ്റ് നാവികസേനയ്‌ക്കും എട്ടെണ്ണം വീതം കരസേനയ്‌ക്കും വായുസേനയ്‌ക്കും ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

Related Articles

Popular Categories

spot_imgspot_img