web analytics

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഇടുക്കിയിലെ അനധികൃത പാറ ഖനനം; പരിശോധന നടത്തി ജിയോളജി വകുപ്പ്

ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് ജിയോളജി ആൻഡ് മൈനിങ്ങ് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃത പാറ ഖനനം നടത്തിയ പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തി. Illegal rock mining despite stop memo; Checked.

ഭൂമി കൈവശം വെച്ചിരിക്കുന്നത് ആരെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ മാസം 1300 ൽ അധികം ലോഡുകൾ കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കട്ടപ്പന- വണ്ടൻമേട് വില്ലേജിലുകളുടെ അതിർത്തിയിലുള്ള കുത്തകപ്പാട്ട സ്ഥലത്താണ് അനധികൃത പാറമട പ്രവർത്തിക്കുന്നത്. മുൻപ് പ്രദേശവാസികൾ പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് ജില്ല കളക്ടർക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് മൈനിങ്ങ് ആൻറ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി.

ഇതവഗണിച്ച് പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നൽകി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നൽകി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് പ്രവർത്തനം തുടർന്നത്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img