web analytics

ബൾബ് ഹോൾഡറിൽ ക്യാമറ; വാട്സ്ആപ്പിൽ ലിങ്ക് ചെയ്തു; പകർത്തിയത് യുവതിയുടെ കിടപ്പ് മുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങൾ; ഹൈടെക് ‘ഞരമ്പൻ’ പിടിയിലായത് യുവതിയുടെ ബുദ്ധിയിൽ

യുവതിയുടെ കിടപ്പ് മുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങൾ പകർത്താനായി ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചുവെച്ച് 30കാരൻ. തങ്ങളുടെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് യുവാവ് പകർത്തിയത്. ഡൽഹിയിലെ ഷകർപൂരിൽ നടന്ന സംഭവത്തിൽ കരൺ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.A young man was arrested for recording naked scenes of a young woman with a bulb camera

പോലീസ് പറയുന്ന സംഭവം ഇങ്ങനെ:

സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായാണ് ഉത്തർപ്രദേശുകാരിയായ യുവതി ഡൽഹിയിലെത്തിയത്. കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത നിലയിലാണ് കരൺ താമസിച്ചിരുന്നത്.

അടുത്തിടെ തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. വാട്‌സ്ആപ്പ് ലിങ്ക് ചെയ്ത ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ അപരിചിതമായ ഒരു ലാപ്‌ടോപ്പും ലിസ്റ്റിൽ കണ്ടെത്തി.

ഉടൻ ലോഗൗട്ട് ചെയ്തു. സംശയം തോന്നി അപ്പാർട്ട്‌മെന്റിൽ യുവതി നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കിടപ്പ് മുറിയിലും സമാന രീതിയിൽ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തിയത്.

നാട്ടിൽ പോയപ്പോൾ വീടിന്റെ താക്കോൽ കരണിനെ ഏൽപ്പിച്ചിരുന്നതായി യുവതി പൊലീസിനെ അറിയിച്ചു. ഇതിനിടെയാണ് ഇയാൾ ക്യാമറ ഘടിപ്പിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

Other news

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ മലപ്പുറം: കരുളായി...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

Related Articles

Popular Categories

spot_imgspot_img