web analytics

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്!

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്!

ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജൂൺ 18നാണ് വോട്ടെടുപ്പ് നടക്കുക.

പത്ത് സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന സീറ്റുകളിലെ അംഗങ്ങളുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലാണ് അവസാനിക്കുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് തുടങ്ങിയ പ്രമുഖരുടെ കാലാവധിയും ഇതോടെ അവസാനിക്കും.

ആന്ധ്രപ്രദേശിൽ നാല്, ഗുജറാത്തിൽ നാല്, കർണാടകയിൽ നാല്, മധ്യപ്രദേശിൽ മൂന്ന്, രാജസ്ഥാനിൽ മൂന്ന്, ഝാർഖണ്ഡിൽ രണ്ട്, മണിപ്പൂരിൽ ഒന്ന്, മേഘാലയയിൽ ഒന്ന്, അരുണാചൽ പ്രദേശിൽ ഒന്ന്, മിസോറത്തിൽ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.

നിലവിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ 16 സീറ്റുകളും എൻ.ഡി.എയുടെ കൈവശമുള്ളവയാണ്. കക്ഷിനില പ്രകാരം ബി.ജെ.പിക്ക് 12 സീറ്റും, എൻ.പി.പി, ജെ.ഡി.എസ്, എം.എൻ.എഫ്, ടി.ഡി.പി എന്നിവർക്ക് ഓരോ സീറ്റുമാണ് നിലവിലുള്ളത്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11. ജൂൺ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ വോട്ടെടുപ്പ് നടക്കും. അന്നേ ദിവസം തന്നെ വോട്ടെണ്ണലും പൂർത്തിയാക്കും. ജൂൺ 20നകം തിരഞ്ഞെടുപ്പ് നടപടികൾ സമാപിക്കും.

അതേസമയം, സുനേത്ര പവാർ രാജിവെച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നും, സി.വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂൺ 18ന് നടക്കും.

English Summary

The Election Commission has announced June 18 as the polling date for Rajya Sabha elections to 24 vacant seats across 10 states. Terms of several prominent leaders, including Mallikarjun Kharge and H.D. Deve Gowda, are set to expire soon.

rajya-sabha-election-for-24-seats-on-june-18

Rajya Sabha Election, Election Commission, Mallikarjun Kharge, HD Deve Gowda, BJP, NDA, Parliament News, Indian Politics, National News, Rajya Sabha Seats

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img