ഏപ്രിൽ ഒന്നിന് കൂട്ടുകാരെ ഏപ്രിൽ ഫൂൾ നടത്തി പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് അബദ്ധത്തിൽ മരിച്ചത്.ഏപ്രിൽ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളിൽ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ നാടകം നടത്തുകയായിരുന്നു 18കാരൻ. എന്നാൽ, കയർ കഴുത്തിലിട്ട് വീഡിയോ കോൾ ചെയ്യുന്നതിനിടെ സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തി കുരുങ്ങുകയായിരുന്നു. ഇതോടെ മരണം സംഭവിച്ചു. വീഡിയോ കണ്ട ഉടൻ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.