web analytics

പെരുമ്പാവൂരിൽ എം.സി റോഡിൽ ടിപ്പർ ബൈക്കിലിടിച്ചു; നഴ്സിം​ഗ് വിദ്യാർഥിനിക്കും പിതാവിനും ദാരുണാന്ത്യം; അപകടം മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി; മരിച്ചത് കോതമം​ഗലം സ്വദേശികൾ

പെരുമ്പാവൂർ: എംസി റോഡിൽ ബൈക്ക് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ (52),  മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.45 ഓടെ പെരുമ്പാവൂർ – കാലടി റൂട്ടിൽ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം നടന്നത്.

മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് സംഭവം. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറി ഇറങ്ങി.

ബ്ലെസി സംഭവസ്ഥലത്തും എൽദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും എൽദോയുടേത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട്‌ കൃഷി അസിസ്റ്റന്റാണ് എൽദോ. നഴ്സിങ് വിദ്യാർഥിനിയാണ് ബ്ലെസി.

 

Read Also: വിഡിയോ കോൾ ചെയ്ത് തൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞു കഴുത്തിൽ കയർ കുരുക്കി; പക്ഷെ….ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാൻ ആത്മഹത്യാ നാടകം കളിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img