web analytics

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

കൊച്ചി: ക്ഷേത്ര വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പകരം വ്യാജ ആഭരണങ്ങൾ സ്ഥാപിച്ച സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായ അമ്പലപ്പുഴ ആത്രപ്പള്ളി മഠത്തിൽ കെ.ഇ. ഉണ്ണികൃഷ്ണൻ നമ്പൂതിരി (52) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദുർഗാദേവിയുടെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളിൽ ഉണ്ടായിരുന്ന ഒന്നര പവനും അര പവനും തൂക്കമുള്ള സ്വർണ പതക്കങ്ങളാണ് കാണാതായത്. പകരം വ്യാജ പതക്കങ്ങൾ സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ക്ഷേത്രകാര്യ സമിതിക്ക് ലഭിച്ച ഒരു അജ്ഞാത ഫോൺ കോൾ വഴിയാണ് സംഭവത്തിൽ സംശയം ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങളിലെ യഥാർത്ഥ സ്വർണാഭരണങ്ങൾ മാറ്റിയതായി വ്യക്തമായത്.

ഫെബ്രുവരിയിൽ നടന്ന ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മേൽശാന്തിയായി ചുമതലയേറ്റത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത് ശ്രീകോവിലിനുള്ളിലായിരുന്നുവെന്നും, അവിടെ മേൽശാന്തിക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ലാത്തതിനാൽ അന്വേഷണം അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ചിലത് കോതമംഗലത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു ലക്ഷം രൂപയ്ക്ക് പണയം വെച്ചതായും പിന്നീട് കൂടുതൽ പണം ആവശ്യമായി വന്നതോടെ അതേ പ്രദേശത്തെ ജ്വല്ലറിയിൽ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.

ജ്വല്ലറിയിൽ സ്വർണം ഉരുക്കിയതിനാൽ സമാന തൂക്കത്തിലുള്ള സ്വർണം പൊലീസ് വീണ്ടെടുത്തു. ശ്രീകൃഷ്ണ വിഗ്രഹത്തിലെ അര പവൻ പതക്കം ആലുവയിൽ വിറ്റതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ദേവീ വിഗ്രഹത്തിലെ ചെറിയ പതക്കത്തെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്നാണ് പൊലീസ് പറയുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary

A temple priest was arrested in Kochi for allegedly stealing gold ornaments from temple idols and replacing them with fake pendants. The fraud came to light after an anonymous phone call alerted the temple committee, leading to a police investigation.

temple-priest-arrested-for-stealing-gold-ornaments-from-idols

Temple Theft, Kerala Temple News, Unnikrishnan Namboothiri, Kochi News, Idol Gold Theft, Crime News, Kerala Crime, Temple Priest Arrested, Onakkoor Devi Temple, Gold Ornaments Theft

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

Other news

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

Related Articles

Popular Categories

spot_imgspot_img