web analytics

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങളുമായി അന്വേഷണം മുന്നേറുന്നു. രാജസ്ഥാനിലെ സികാറിൽ പ്രതികൾ രഹസ്യമായി ഫ്ലാറ്റ് എടുത്ത് പ്രവർത്തിച്ചിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. ചോദ്യപ്പേപ്പർ വിതരണം ചെയ്യാനും ഉദ്യോഗാർത്ഥികളുമായി ആശയവിനിമയം നടത്താനും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ഫ്ലാറ്റിൽ വെച്ചാണ് നിരവധി വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ കൈമാറിയതെന്നാണ് കണ്ടെത്തൽ. ഈ കേന്ദ്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏകദേശം 150 വിദ്യാർത്ഥികൾ ഇപ്പോൾ സിബിഐയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

കേസിൽ അറസ്റ്റിലായ സഹോദരങ്ങളായ ദിനേശ് ബിവാൾ, മാംഗിലാൽ ബിവാൾ, മാംഗിലാലിന്റെ മകൻ വികാസ് എന്നിവരും ഈ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചന. ദിനേശിന്റെ മകൻ ഋഷി ബിവാളിനും ചോദ്യപ്പേപ്പർ ചോർച്ചയിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി.

നിലവിൽ ഒളിവിൽ കഴിയുന്ന ഋഷിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപ്പേപ്പർ ലഭിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ദിനേശ് ചോദ്യപ്പേപ്പർ കൈപ്പറ്റിയതെന്നും പിന്നീട് അത് മകന് നൽകിയതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ചോദ്യപ്പേപ്പർ മുൻകൂട്ടി ലഭിച്ചിട്ടും ഋഷിക്ക് 720ൽ 107 മാർക്ക് മാത്രമാണ് ലഭിച്ചത്. പത്താം ക്ലാസ്സിൽ 44 ശതമാനവും പ്ലസ്ടുവിൽ 50.80 ശതമാനവുമായിരുന്നു ഋഷിയുടെ മാർക്ക്.

ഋഷിയെ പിടികൂടാനായാൽ മാത്രമേ കേസിലെ കൂടുതൽ ബന്ധങ്ങൾ കണ്ടെത്താനാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

English Summary

The CBI investigation into the NEET question paper leak has revealed that the accused operated from a rented flat in Sikar, Rajasthan, which was allegedly used to distribute leaked question papers and coordinate with candidates. Around 150 students linked to the centre are under CBI surveillance. Investigators also found that Rishi Bival, son of accused Dinesh Bival, had received the leaked paper before the exam after his father allegedly paid ₹10 lakh for it. Despite this, Rishi scored only 107 out of 720 marks. The CBI has intensified its search for the absconding accused.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ...

Related Articles

Popular Categories

spot_imgspot_img