ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്
തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ തുമ്പോളി സ്വദേശി നിതിൻ നിസാർ (21) ആണ് പിടിയിലായത്.
ഈ കേസിൽ നേരത്തെ അറസ്റ്റിലായ പാൽകുളങ്ങര സ്വദേശി ഉണ്ണി (24), കോട്ടയം വൈക്കം സ്വദേശി ജിനു ബേബി (28), ആലപ്പുഴ സ്വദേശി വിനീത് കെ.വി (19) എന്നിവർ റിമാൻഡിലാണ്.
മോഷണം പോയ ബൈക്ക് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു വർഗീസ്
‘പെട്രോൾ തീർന്നു’ എന്ന മറുപടി
ഒന്നാം പ്രതിയായ ഉണ്ണി ബാറിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ജീവനക്കാരന്റെ ബൈക്കിന്റെ ലോക്ക് പൊട്ടിച്ച്, വാഹനത്തെ പതിയെ ഉരുട്ടി പുറത്തേക്ക് കൊണ്ടുപോയി.
സുരക്ഷാ ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ, പെട്രോൾ തീർന്നതിനാൽ വാഹനം തള്ളിക്കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് പ്രതി സംശയം ഒഴിവാക്കി കടന്നത്.
തുടർന്ന് കിഴക്കേക്കോട്ട ഭാഗത്ത് എത്തിച്ച് അത് രണ്ടാം പ്രതിയായ ജിനു ബേബിക്ക് കൈമാറി.
ജിനു ബൈക്ക് അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയിൽ വിറ്റതായി ആദ്യം പറഞ്ഞിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ വാഹനം വിനീതിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തി.
വിനീതിനെ ചോദ്യം ചെയ്തതോടെയാണ് നിതിന്റെ പങ്ക് പുറത്തുവന്നത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Another accused has been arrested in a bike theft case in Thiruvananthapuram, where the thieves used a clever excuse to move the vehicle out of a bar parking area. First, one of the accused broke the lock and slowly pushed the bike out, telling security that it had run out of fuel to avoid suspicion. He then handed the vehicle over to others in the group. Later, police recovered the bike during the investigation. Meanwhile, further questioning of the arrested accused revealed the identity of the latest suspect, pointing to a coordinated group behind the theft.









