web analytics

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സി.എസ്.ഐ പാലൂർകാവ് പള്ളി വികാരി സന്തോഷ് മാത്യു (53) അറസ്റ്റിലായി. പാമ്പാടി വെള്ളൂർ വാലുമണ്ണിൽ വീട്ടിലാണ് ഇയാൾ താമസം.

ഫെബ്രുവരി 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അമ്മയോടൊപ്പം കൗൺസിലിംഗിനായി പാലൂർകാവ് സി.എസ്.ഐ പള്ളിയിലെത്തിയ യുവതിയോട് തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ പള്ളിയിൽ പ്രാർത്ഥിക്കാൻ ഇരുത്തിയ ശേഷം പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് മുറിയിലേക്ക് കൊണ്ടുപോയി. അവിടെ കൗൺസിലിംഗ് എന്ന പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവന്താനം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

കേസെടുത്തതിന് പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടന്ന് തൃശ്ചി, വെല്ലൂർ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മാർച്ച് 15ന് തമിഴ്നാട് വേളാങ്കണ്ണി പള്ളിക്ക് സമീപത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സതീഷ് എം.ആർ, ചെറിയാൻ സാമുവൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിയാദ് കെ.എം എന്നിവരും പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബൈർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ രവി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

English Summary

A CSI church vicar, Santhosh Mathew (53), has been arrested for allegedly sexually assaulting a 19-year-old woman who had come for counselling with her mother at the CSI Palurkkavu church. The incident reportedly occurred on February 7.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ ബെംഗളൂരു: സോഷ്യൽ...

പാർട്ടി ഗ്രാമത്തിൽ പുകയുന്ന ‘അരിവാളും’ ‘വിമത ചുറ്റികയും’; കണ്ണൂരിൽ ഇപ്പോൾ എല്ലാം ‘ഹൈ അലർട്ടാണ്’!

പാർട്ടി ഗ്രാമത്തിൽ പുകയുന്ന 'അരിവാളും' 'വിമത ചുറ്റികയും'; കണ്ണൂരിൽ ഇപ്പോൾ എല്ലാം...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

“ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!”

"ഭർത്താവിനെ വാടകയ്ക്ക് കൊടുക്കുന്ന ഭാര്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതും മാസം 75,000 രൂപയ്ക്ക്!" ബാങ്കോക്ക്:...

Related Articles

Popular Categories

spot_imgspot_img