web analytics

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

പാലക്കാട്: കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം സ്പര്‍ശനത്തിലൂടെ പഠിക്കാന്‍ സഹായിക്കുന്ന ‘സ്‌ട്രൈഡ് അസിസ്റ്റീവ് മാത്‌സ് കിറ്റ്’ വിതരണം ചെയ്തു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സാമൂഹിക സംരംഭവും ഇന്‍ക്ലൂഷന്‍ വിഭാഗവും ചേര്‍ന്ന് നടപ്പാക്കുന്ന സ്‌ട്രൈഡ് പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണങ്ങള്‍ തയ്യാറാക്കിയത്.

അന്താരാഷ്ട്ര ഗണിതദിനത്തോടനുബന്ധിച്ച് പാലക്കാട് കരിമ്പുഴയിലെ ഹെലന്‍ കെല്ലര്‍ സെന്റിനറി മെമ്മോറിയല്‍ മോഡല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. പ്രേംകുമാര്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഗണിത കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ (KFB) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കോട്ടയം വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാലയിലെ സ്‌ട്രൈഡ് മെയ്ക്കര്‍ സ്റ്റുഡിയോയില്‍ നിര്‍മിച്ച ഗണിത രൂപങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ രൂപങ്ങള്‍ സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗണിത പാഠങ്ങള്‍ എളുപ്പത്തില്‍ പഠിക്കാനാകും.

2031ഓടെ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസിവ് ഇന്നോവേഷന്‍ ഹബ്ബായി മാറ്റുകയാണ് കെ-ഡിസ്‌കിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് സ്‌ട്രൈഡ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി അസിസ്റ്റീവ്, അഡാപ്റ്റീവ്, കോഗ്നിറ്റീവ് ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഭിന്നശേഷിക്കാര്‍ക്കായി നവീനവും ഉള്‍ക്കൊള്ളുന്നതുമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്ന കേരളത്തിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു. തദ്ദേശീയമായി നിര്‍മിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരിമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. ചന്ദ്രമോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാര്‍ മുഖ്യാതിഥിയായി.

ഹെലന്‍ കെല്ലര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നോബിള്‍ മേരി ചാക്കോ, കെ-ഡിസ്‌ക് പ്രോഗ്രാം മാനേജര്‍ ലക്ഷ്മി കെ.ജെ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സൂരജ് എസ്.ആര്‍, ജൂനിയര്‍ അസോസിയേറ്റ് അമല്‍ പി.എസ്, കെഎഫ്ബി സംസ്ഥാന സെക്രട്ടറി വിനോദ് ബി, ജില്ലാ പ്രസിഡന്റ് വി.എന്‍. ചന്ദ്രമോഹനന്‍, പിടിഎ പ്രസിഡന്റ് കെ. ജയശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English Summary

K-DISC distributed the Stride Assistive Maths Kit for visually impaired students at the Helen Keller Centenary Memorial Model School in Karimpuzha, Palakkad, on the occasion of International Mathematics Day. The kits, developed under the Stride project by the Social Enterprise and Inclusion division of K-DISC, help students learn mathematical shapes such as circles, squares, and triangles through touch. The initiative was inaugurated by MLA K. Premkumar and organized in collaboration with the Kerala Federation of the Blind (KFB). The project aims to support inclusive learning and develop assistive technologies locally through Stride Maker Studios.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

Related Articles

Popular Categories

spot_imgspot_img