web analytics

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു.

ഈ മാസം 23ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോം കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സാധാരണയായി രോഗകാരികളെന്ന ധാരണയിൽ മാത്രം സൂക്ഷ്മാണുക്കളെ കാണുന്ന പൊതുസമൂഹത്തിന് മുന്നിൽ, അവയുടെ ഗുണകരമായ വശങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ദഹനസഹായം, രോഗപ്രതിരോധശേഷി വർധന, മണ്ണിന്റെ ആരോഗ്യം, മെച്ചപ്പെട്ട വിളവെടുപ്പ്, പരിസ്ഥിതി സന്തുലനം എന്നിവയിൽ സൂക്ഷ്മാണുക്കൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന ബോധവൽക്കരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത് സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ്.

മൈക്രോബയോം മേഖലയിൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വർധിപ്പിക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം.

കൃഷി, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മാണുക്കളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, ലൈഫ് സയൻസ് മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുക, രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രകൃതിസൗഹൃദ മാർഗങ്ങൾ സ്വീകരിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

2013ൽ ഇന്ത്യ ‘ലാക്ടോബാസില്ലസ് ഡെൽബ്രൂക്കി’ എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായി പ്രഖ്യാപിച്ചിരുന്നു. പുളിപ്പിക്കൽ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വർധനയും നൽകുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ഈ ബാക്ടീരിയയെ മാതൃകയാക്കിയാണു കേരളം സംസ്ഥാനതലത്തിൽ ഈ ചരിത്രനടപടി സ്വീകരിക്കുന്നത്.

സംസ്ഥാന സൂക്ഷ്മാണു പ്രഖ്യാപന ചടങ്ങിനൊപ്പം, കിൻഫ്രയിൽ ആരംഭിച്ച സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ സമർപ്പണവും ‘Research and Industrial Landscape of Microbiome’ എന്ന വിഷയത്തിലുള്ള കോൺക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

English Summary

Kerala is set to become the first state in India to declare an official state microbe, in addition to its state animal and bird.

kerala-to-declare-first-state-microbe-in-india

Kerala News, State Microbe, Microbiome Research, Science Awareness, KINFRA, Pinarayi Vijayan, Life Science

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

Other news

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ജനങ്ങളുടെ പോക്കറ്റ് ചോർത്തി പുതിയ നിരക്കുകൾ

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ;...

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13 മരണം, 20 ഓളം പേർക്ക് പരിക്ക്

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13...

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

എന്താണ് 'എക്സ്-റേ ഫ്ലൂറസെൻസ്'? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

Related Articles

Popular Categories

spot_imgspot_img