web analytics

‘ലാലേട്ടൻ ഇതോടു കൂടി ഇങ്ങനെയുള്ള സിനിമകൾ നിർത്തണം’; വൃഷഭ എക്സ് പ്രതികരണം

ലാലേട്ടൻ ഇതോടു കൂടി ഇങ്ങനെയുള്ള സിനിമകൾ നിർത്തണം’; വൃഷഭ എക്സ് പ്രതികരണം

മോഹൻലാൽ നായകനായ പാൻ–ഇന്ത്യൻ ആക്ഷൻ ഡ്രാമ ‘വൃഷഭ’ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തി.

നന്ദ കിഷോർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിന് ആദ്യ ഷോകൾക്ക് പിന്നാലെ തന്നെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ചിത്രത്തിന് ലഭിക്കുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്.
ടൈറ്റിൽ കാർഡിനും ചില ആക്ഷൻ മുഹൂർത്തങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചിട്ടുണ്ടെങ്കിലും, വിഎഫ്എക്സ്, ഡബ്ബിങ്, ഡയലോഗുകൾ എന്നിവയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നവരും ഏറെയാണ്.

ചരിത്ര പശ്ചാത്തലത്തിലുള്ള സീനുകളിലെ വിഎഫ്എക്സ് വലിയ പരാജയമെന്ന വിലയിരുത്തലും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

ചിലർ ചിത്രത്തെ “ദുരന്തം” എന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ “വൺ ടൈം വാച്ച്” എന്ന നിലപാടാണ് പങ്കുവെച്ചത്.ലാലേട്ടൻ ഇതോടു കൂടി ഇങ്ങനെയുള്ള സിനിമകൾ നിർത്തണം’ എന്ന് ചിലർ.

അതേസമയം, ചിത്രത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളും കുറവല്ല. ക്ലൈമാക്സ് സീനുകൾ വ്യത്യസ്തമാണെന്നും, ചില രംഗങ്ങളിൽ മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നുമാണ് അനുകൂല പ്രതികരണങ്ങൾ.

സാം സി എസ് ഒരുക്കിയ സംഗീതത്തിനും ഇടയ്ക്ക് കൈയ്യടി ലഭിക്കുന്നുണ്ട്.
വൃഷഭയിൽ മോഹൻലാൽ ഡബിൾ റോളിലാണ് എത്തുന്നത്.

ആദി ദേവ വർമ്മ, രാജാ വിജയേന്ദ്ര വൃഷഭ എന്നീ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

English Summary:

Mohanlal’s pan-Indian action drama Vrushabha, directed by Nanda Kishore, has hit theatres as a Christmas release. The film has received mixed initial responses from audiences. While the title card, music, and a few action moments have been appreciated, strong criticism has emerged against the VFX, dubbing, and dialogues. Some viewers have termed it a one-time watch, while others have praised Mohanlal’s performance in select scenes and the film’s climax.

mohanlal-vrushabha-first-response-mixed-review

Mohanlal, Vrushabha, Malayalam Cinema, Pan Indian Film, Movie Review, Christmas Release, Nanda Kishore, Film News

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

​’മനഃപൂർവ്വം കത്തിച്ചതുപോലെ!’ കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

​'മനഃപൂർവ്വം കത്തിച്ചതുപോലെ!' കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി...

​’കുറഞ്ഞത് 4 മന്ത്രിമാർ വേണം!’ വി.ഡി. സതീശനോട് ആവശ്യങ്ങളുമായി ശിവഗിരി മഠം; സമുദായ സമവാക്യങ്ങളിൽ പുതിയ തർക്കം?

​'കുറഞ്ഞത് 4 മന്ത്രിമാർ വേണം!' വി.ഡി. സതീശനോട് ആവശ്യങ്ങളുമായി ശിവഗിരി മഠം; സമുദായ...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ...

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

Related Articles

Popular Categories

spot_imgspot_img