web analytics

ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിത കാലസമരത്തിലേക്ക് ; കാരണമിതാണ്….

ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക്

ഇടുക്കി ഗവ. സിങ് ആരംഭിച്ച് രണ്ട് വർഷങ്ങളായിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ വ്യാഴാഴ്ച മുതൽ അനിശ്ചിത കാല സമരം നടത്തുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചു.

സമരത്തിന് കേരള ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഗുരുവായൂരിലെ ആനകൾ അപകടത്തിൽ; സുരക്ഷാ സംവിധാനങ്ങൾ കാത്തിരിപ്പിൽ

2023 ൽ തുടങ്ങിയ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം അന്നെക്‌സ് കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര അധ്യാപകരോ ഇന്ത്യൻ കൗൺസിൽ അംഗീകാരമോ ഇല്ല എന്നുള്ളത് പല തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.

ആദ്യ ബാച്ച് കുട്ടികൾ 2026-27 ൽ പുറത്തിറങ്ങാനിരിക്കെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരം ഇല്ലാത്തതിനാൽ ഇവരുടെ ഭാവി തന്നെ വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും നേടിയെടുക്കുവാൻ വേണ്ടി വ്യാഴാഴ്‌ച എല്ലാ ഗവ. നഴ്സിങ് കോളേജുകളിലും പ്രതിഷേധ ധർണ നടത്താൻ കേരള ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തതായി നേതാക്കൾ പറഞ്ഞു.

വിഷയം ശ്രദ്ധയിൽ പെടുത്തി എല്ലാ അധികാരികൾക്കും മുഖ്യമന്ത്രിക്കും കത്തുകൾ അയക്കാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചതായും നഴ്സിങ് വിദ്യാർഥി സംഘടനാ നേതാക്കൾ പറഞ്ഞു.

പൈനാവിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന 39 മുറികളുള്ള ഹോസ്റ്റൽ നഴ്സിങ് വിദ്യാർഥികൾക്ക് നല്കുമെന്ന് ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉറപ്പ് നല്കിയിട്ട് ഒരു വർഷം തികയുകയാണ്.

ഇതുവരെ വാക്കുപാലിക്കാൻ തയ്യാറാകാത്ത പ്രിൻസിപ്പലിൻ്റെ നടപടിക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളും ക്ലാസ് മുറികളും ഒരുക്കാത്തതിനെതിരെയുമാണ് നഴ്സിങ് വിദ്യാർഥികൾ അനിശ്ചിത കാല സമരം നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ...

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ കൊല്ലം: രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂവിന്റെ വില...

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതോ? ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം

കൊച്ചി: കളമശ്ശേരി എച്ച് എം ടി പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ...

Related Articles

Popular Categories

spot_imgspot_img