web analytics

കെഎസ്ആര്‍ടിസിയില്‍ ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റങ്ങൾ. ഇതിന്റെ ഭാഗമായി ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.

‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കുമെന്നും പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പേരില്‍.

26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് നിലവിൽ സ്വീകരിക്കുന്നത്.

രണ്ടാഴ്ച്ചയ്ക്കുളളില്‍ ആറ് ഭാഷയില്‍ ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആര്‍ടിസി ചലോ ആപ്പ് പുറത്തിറക്കുമെന്നും അതിനായി മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആപ്പിന്റെ രൂപകല്‍പ്പന കാഴ്ച്ച പരിമിതിയുളളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധമാണെന്നും. ചലോ ആപ്പിലൂടെ ബസുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ട്രാക്ക് ചെയ്യാനും കഴിയും.

കെ എസ് ആർ ടി സി ഡിപ്പോകളിൽ വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതിക്ക് പരിഹാരമായി. ഇനി മുതൽ എല്ലാ കെ എസ് ആർ ടി സി ഡിപ്പോകളിലും ജൂലൈ ഒന്നു മുതൽ മൊബൈൽ ഫോൺ നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കും. എൻക്വയറി കൗണ്ടറിന്റെ ആവശ്യം ഇനി ഇല്ല എന്നും മന്ത്രി പറഞ്ഞു.

English Summary :

New changes have been introduced in KSRTC. As part of this, only employees with health issues will be allowed to work in office roles, announced Transport Minister K.B. Ganesh Kumar.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

Related Articles

Popular Categories

spot_imgspot_img