web analytics

അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം… മുന്നണിയിൽ എടുക്കില്ല; കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളി വിഡി സതീശൻ

കൊച്ചി: അൻവറിനെ മുന്നണിയിൽ എടുക്കില്ലെന്ന് ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളുന്നതരത്തിലാണ് പ്രസ്താവന.

അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്, ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ലെന്നും സതീശൻ പറഞ്ഞു.

ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്, വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാൻ പറ്റില്ല, പ്രശംസകളിൽ വീഴില്ല, അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണെന്നും സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.

നിലമ്പൂർ ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് ചിന്തിച്ചു ഉറപ്പിച്ച തീരുമാനം പുറത്തു പറയുന്നത്.

മിഷൻ 63 എന്ന നിലയിലല്ല, 90 സീറ്റോളം സംസ്ഥാനത്ത് യുഡിഎഫ് മത്സരിക്കുന്നുണ്ടെന്നും അതിനകത്ത് ജയിക്കാനൊരു ടാർജറ്റ് എന്ന നിലയിലാണ് 63 വെച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതൊരു റഫ് കണക്കാണ്. അത് കോൺഗ്രസിന് 2001 ന് ശേഷം കിട്ടിയിട്ടില്ല.

എകെ ആൻ്റണി, കരുണാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കം 2001 ലെ തെരഞ്ഞെടുപ്പിൽ നടന്നിരുന്നു.

അങ്ങനെ ഉണ്ടായാൽ നിലമ്പൂരിൽ 14000 വോട്ടിൻ്റെ മാറ്റമുണ്ടായത് പോലെ വലിയ മുന്നേറ്റം സാധ്യമാണ്. 15000 വരെ വോട്ട് വ്യത്യാസത്തിൽ തോറ്റ മണ്ഡലങ്ങളിൽ ജയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വി.ഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞു.

English Summary :

Opposition leader V.D. Satheesan reiterated that Anwar will not be taken into the front. His statement contradicts the positions of the KPCC president and the Indian Union Muslim League.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img