web analytics

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; 15 പേർക്ക് പരുക്ക്

തൃശൂര്‍: തൃശൂര്‍ മുണ്ടൂരില്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം. കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് നിസാരമാണെന്നാണ് വിവരം

നിങ്ങളുടെ നാട്ടിലുണ്ടോ ഇങ്ങനൊരു ജോസഫേട്ടൻ; എഴുപത്തഞ്ച് വർഷത്തിനിടെ 60 കണ്ടുപിടിത്തങ്ങൾ; എല്ലാം നല്ല ഇടിവെട്ട് സാധനങ്ങൾ

കൊച്ചി: കോതമംഗലം ഗാന്ധിനഗർ പീച്ചനാട്ട് ജോസഫെന്ന റിട്ട. ജില്ലാ ലേബർ ഓഫീസർ 75ലും കണ്ടുപിടിത്തങ്ങളുടെ പണിപ്പുരയിലാണ്.

കിടപ്പുരോഗിക്ക് പരസഹായമില്ലാതെ നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന വീൽചെയർ ഉൾപ്പെടെ 60ൽപ്പരം വിവിധോദ്ദേശ്യ യന്ത്രങ്ങൾ സ്വയം വികസിപ്പിച്ചു.

കിടപ്പുരോഗികൾ, വീട്ടമ്മമാർ, കർഷകർ, ചെറുകിട സംരംഭകർ തുടങ്ങിയ മേഖലയിലെ ആവശ്യങ്ങൾ പറഞ്ഞാൽമതി യന്ത്രത്തിന്റെ രൂപം ജോസഫിന്റെ തലയിലുധിക്കും.

സ്വന്തം വീട് നിർമ്മാണത്തിലെ കല്ല്, തടി, കോൺക്രീറ്റ്, ടൈൽവർക്ക് തുടങ്ങി 14തരം ജോലികൾ ഒറ്റയ്ക്കുചെയ്ത് ജോസഫ് 25 വർഷംമുമ്പേ ഞെട്ടിച്ചതാണ്.

പാരമ്പര്യവൈദ്യൻ കൂടിയായ ജോസഫ് 30വർഷം മുമ്പ് സ്റ്റീംബാത്തിനും ധാരചികിത്സയ്ക്കുമുള്ള പ്രത്യേകയന്ത്രം രൂപകല്പന ചെയ്താണ് കണ്ടുപിടിത്തങ്ങളുടെ പുതിയ ലോകത്തേക്ക് കടന്നത്.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും ഇത് തുടർന്നു. 2000ൽ നാട്ടിൽ വൈദ്യുതിക്ഷാമം രൂക്ഷമായപ്പോൾ ഗ്യാസ് സ്റ്റൗവിൽനിന്ന് പാഴാകുന്ന ചൂടുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന അലുമിനിയം ഇസ്തിരിപ്പെട്ടി നിർമ്മിച്ചു നാട്ടുകാരെ ഞെട്ടിച്ചു. അശരണരോടുള്ള ദീനാനുകമ്പയാണ് കണ്ടുപിടിത്തങ്ങളിലേക്കുള്ള പ്രചോദനം.

ആയാസമില്ലാതെ അരിവാർക്കാനും കൈതൊടാതെ തേങ്ങാപൊതിക്കാനും കറിക്കരിയാനും നിർമ്മിച്ച ഉപകരണങ്ങൾ വിജയിച്ചപ്പോഴാണ് ‘ദശാവതാരം’ (ടെൻ-ഇൻ-വൺ) എന്ന ഉപകരണം നിർമ്മിച്ചത്.

തേങ്ങപൊതിച്ച് പൊട്ടിച്ച് ചിരകിപ്പിഴിഞ്ഞ് പാലെടുക്കാം. പച്ചക്കറി അരിയാനും ഇടിയപ്പവും ചപ്പാത്തിയുമുണ്ടാക്കാനും കറിക്കത്തിയുടെ മൂർച്ചകൂട്ടാനും ഒറ്റ ഉപകരണം, അതായിരുന്നു ദശാവതാര യന്തം.

കട്ടിലിൽ എണീറ്റിരിക്കാവുന്ന കിടപ്പുരോഗിക്ക് പരസഹായമില്ലാതെ നിലത്തിറങ്ങിയിരിക്കാനും തിരികെ കട്ടിലിൽ കയറിക്കിടക്കാനും ഒറ്റയ്ക്ക് ടോയ്ല‌െറ്റിൽ പോകാനുമുള്ള ഇലക്ട്രിക് വീൽചെയർ നിർമിച്ചത് ആയിരത്തിലേറെപ്പേർക്ക് തുണയായി.

കിടപ്പുരോഗിക്ക് സ്വയം നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന ‘ജോപ്പീസ്’ വീൽചെയറും സൂപ്പർ ഹിറ്റാണ്.

ഇത്തരം വിജയങ്ങളാണ് കൂൺകൃഷിക്കാർക്കുവേണ്ടി പണിപ്പുരയിലുള്ള ‘ഓട്ടോക്ലേവ് കം ഡ്രയർ’ ഉൾപ്പെടെ 60ലെറെ യന്ത്രങ്ങളുടെ പിതാവായി ജോസഫിനെ വളർത്തിയത്. ഭാര്യ: എൽസമ്മ. ഏകമകൾ: ടിസ്യൂ ജോസഫ്. മരുമകൻ സിജോ (ദുബായ്)

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

Other news

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

Related Articles

Popular Categories

spot_imgspot_img