web analytics

രണ്ടു കുട്ടികളുടെ പിതാവായ മുപ്പത്തിയെട്ടുകാരൻ പതിനേഴുകാരിക്കൊപ്പം ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ആലപ്പുഴ: കരുവാറ്റയെ ഞെട്ടിച്ച് യുവാവിന്റേയും വിദ്യാർത്ഥിനിയുടേയും ആത്മഹത്യ. രണ്ടു കുട്ടികളുടെ പിതാവായ മുപ്പത്തിയെട്ടുകാരനാണ് പതിനേഴുകാരിക്കൊപ്പം ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

ചെറുതന കാനകേയിൽ ശ്രീജിത്ത്, പള്ളിപ്പാട് സ്വദേശി ദേവു എന്നിവരാണ് മരിച്ചത്. കരുവാറ്റ റെയിൽവേ ക്രോസിനു സമീപത്തുവച്ചാണ് ഇരുവരും ട്രയിനിന് മുന്നിലേക്ക് ചാടിയത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. പതിനൊന്നരയോടെ തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്‌സ്പ്രസിനു മുന്നിലേക്ക് ഇരുവരും ചാടിയത്.

സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം തേടി പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടക്കിടക്ക് ​ഗൂ​ഗിൾപേയിൽ ബാലൻസ് നോക്കുന്നവരാണോ നിങ്ങൾ; എന്നാൽ ഇതൊന്നു വായിക്കൂ…നിർണായക മാറ്റം ഓഗസ്റ്റ് 1 മുതൽ

ന്യൂഡൽഹി: പുതിയ യുപിഐ ചട്ടങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ബാലൻസ് പരിശോധിക്കൽ, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കൽ തടങ്ങിയ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ളതാണ് പുതിയ മാറ്റങ്ങൾ.

ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (എൻപിസിഐ) ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

തിരക്കേറിയ സമയങ്ങളിൽ യുപിഐ സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എൻപിസിഐയുടെ പുതിയ നീക്കം. ബാലൻസ് എൻക്വയറി സേവനം ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎമ്മും ഫോൺപേയും ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളിൽ 50 തവണ വീതം മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കാനാകു.

വ്യാപാരികളെയും ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുന്നവരെയും ഇത് സാരമായി ബാധിച്ചേക്കാം. തിരക്കുള്ള സമയങ്ങളിൽ (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 5 മുതൽ രാത്രി 9:30 വരെയും) ബാലൻസ് പരിശോധനകൾ പരിമിതപ്പെടുത്താനും നീക്കമുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലൻസ് അറിയിപ്പായി നൽകണം.

യുപിഐയിലെ ഓട്ടോപേ മാൻഡേറ്റുകൾ (എസ്ഐപി, നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷൻ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കാനാകു. ഒരു മാൻഡേറ്റിന് പരമാവധി 3 റീട്രൈകളോടെ ഒരു ശ്രമം മാത്രമേ അനുവദിക്കൂ. എന്നാൽ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവ സെറ്റ് ചെയ്യാൻ സാധിക്കും.

ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇടപാട് നടത്തി കുറഞ്ഞത് 90 സെക്കൻഡിന് ശേഷം മാത്രമെ ആദ്യത്തെ പരിശോധന നടത്താൻ പാടുള്ളൂ. കൂടാതെ, രണ്ട് മണിക്കൂറിനുള്ളിൽ പരമാവധി മൂന്ന് തവണ മാത്രമേ പരിശോധിക്കാൻ പാടുള്ളൂ.

യുപിഐയിൽ, ഒരു ഉപയോക്താവിന് അവരുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു സേവനമാണ് ‘അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്’. ഇത് ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ ഉപയോക്താക്കൾക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു.

പുതിയ നിർദേശ പ്രകാരം, ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ ഒരു യുപിഐ ആപ്പിൽ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യർത്ഥന നടത്താൻ സാധിക്കു. നിർദേശങ്ങൾ നടപ്പാക്കാൻ ബാങ്കുകൾക്കും സർവീസ് പ്രൈാവൈഡർമാർക്കും ജൂലൈ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

പിഷാരടിക്കെതിരെ പരാമർശം; വിശദീകരണവുമായി അഖിൽ മാരാർ, തോമസ് ഐസക്കിനെയും വിമർശിച്ച് ട്വന്റി 20 സ്ഥാനാർഥി

പിഷാരടിക്കെതിരെ പരാമർശം; വിശദീകരണവുമായി അഖിൽ മാരാർ, തോമസ് ഐസക്കിനെയും വിമർശിച്ച് ട്വന്റി...

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ് 

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ്  ഗുരുഗ്രാം: സ്ത്രീധന...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം കോടതി

‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം...

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം ന്യൂഡൽഹി:...

ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം

ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം റിയാദ്: ഉംറ വിസയിൽ...

Related Articles

Popular Categories

spot_imgspot_img