web analytics

മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറി; എ പ്രദീപ് കുമാർ ചുമതലയേറ്റു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണരാജി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രദീപ് കുമാർ ചുമതലയേറ്റത്.

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി സ്ഥാനം ലഭിച്ചു പോയ ഒഴിവിലാണ് എ പ്രദീപ് കുമാറിനെ നിയമിച്ചത്. സർക്കാരിന്റെ അവസാന വർഷത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനകീയമാക്കുക എന്നാൽ ലക്ഷ്യത്തോടെയാണ് പ്രദീപ്കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രദീപ് കുമാർ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്ന് തവണ എംഎല്‍എയായിരുന്നു. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോര്‍ത്ത് മണ്ഡലത്തിലെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റിയ പദ്ധതികളിൽ ഒന്നാണ്.

തടവുകാരിയെ രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചു, അവധി എടുത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ ഹോട്ടലിൽ താമസിപ്പിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനെതിരെയാണ് നടപടി. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നു പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് രണ്ടു ദിവസം ഹോട്ടലിൽ താമസിപ്പിച്ചത്.

കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി.

തുടർന്ന് പ്രതിയെ തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോകവെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം എസ്‌ഐ ഡല്‍ഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം എസ്‌ഐ മടങ്ങിയതായും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മടക്കയാത്രയ്ക്ക് പൊലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കിയ ഷെഫിൻ വിമാനത്തിലാണ് വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഷെഫിനൊപ്പം പോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് അവധിയെടുത്തശേഷം എസ്‌ഐ ഷെഫിൻ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ നെട്ടോട്ടം

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ...

യുവാക്കൾക്കിടയിൽ തരംഗമായി ‘സൈബർ കുമ്പസാരക്കൂടുകൾ’; ഡിജിറ്റൽ ലോകത്ത് മനസ്സ് തുറന്ന് ലക്ഷങ്ങൾ

യുവാക്കൾക്കിടയിൽ തരംഗമായി 'സൈബർ കുമ്പസാരക്കൂടുകൾ' ചൈനയിലെ യുവതലമുറ തങ്ങളുടെ ആന്തരിക സംഘർഷങ്ങളും ആർക്കും...

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

മീൻകറി ഒറ്റയ്ക്ക് കഴിച്ചുതീർത്തെന്ന് സംശയം…യുവാവിനെ തല്ലിക്കൊന്ന് സുഹൃത്തുക്കൾ

മീൻകറി ഒറ്റയ്ക്ക് കഴിച്ചുതീർത്തെന്ന് സംശയം…യുവാവിനെ തല്ലിക്കൊന്ന് സുഹൃത്തുക്കൾ മുംബൈ: അത്താഴത്തിനായി തയ്യാറാക്കി വച്ചിരുന്ന...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img