web analytics

ഇന്ത്യയിലെ പേരില്ലാത്ത ഒരേയൊരു റെയിൽവേ സ്റ്റേഷൻ ഇതാണ്… പേരോ കോഡോ ഇല്ല, ബോർഡിലാവട്ടെ ഒന്നുമില്ല…! കാരണം ഇതാണ്:

ഇന്ത്യയിലെ പേരില്ലാത്ത ഒരേയൊരു റെയിൽവേ സ്റ്റേഷൻ ഇതാണ്

കൊൽക്കത്ത: ഇന്ത്യയിലെ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിന്നാലും യാത്രക്കാരുടെ കാതിൽ പതിയാറുള്ള , സ്റ്റേഷന്റെ പേര് പറഞ്ഞുള്ള പ്രസ്താവന ഒരുപാടുപേർക്ക് പരിചിതമാണ്.

ഓരോ സ്റ്റേഷനും തിരിച്ചറിയാൻ സഹായിക്കുന്നതുമാണ് പ്ലാറ്റ്ഫോം സമീപത്ത് വച്ചിരിക്കുന്ന ആ മഞ്ഞ ബോർഡ്, അതിൽ സ്റ്റേഷന്റെ പേരും പിൻകോഡും ഉണ്ടാകും.

പക്ഷേ, ആ മഞ്ഞ ബോർഡിൽ പേര് ഇല്ലാതെയും ഒരു സ്റ്റേഷൻ പ്രവർത്തിക്കുന്നുവെന്ന കാര്യം കേട്ടാൽ നിങ്ങൾക്ക് വിശ്വാസമാകുമോ?അതെ! **ഇന്ത്യയിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. പേരില്ലാത്ത ഒരു റെയിൽവേ സ്റേഷൻ.

ഈ വിചിത്ര സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പശ്ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിൽ, ബർദ്ധമാൻ നഗരത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള റെയ്‌ന (Rejna / Rayna) ഗ്രാമത്തിലാണ്.

175 മില്യൺ ഡോളർ ടേൺഓവർ ഉള്ള കമ്പനിയുടെ ഉടമയായ യൂബർ ഡ്രൈവർ…! ഇപ്പോഴും ടാക്സി ഓടിക്കുന്നത് എന്തിനെന്നറിയാമോ..? കയ്യടിച്ച് സോഷ്യൽ മീഡിയ:VIDEO

2008ൽ പ്രവർത്തനം തുടങ്ങി മുതൽ, ഈ സ്റ്റേഷനിൽ ഔദ്യോഗികമായി ഒരു പേരും നൽകിയിട്ടില്ല. എങ്കിലും എല്ലാ ദിവസവും നിരവധി ട്രെയിനുകൾ ഇവിടെ നിർത്തുന്നുണ്ട്.

യാത്രക്കാർക്ക് ടിക്കറ്റും ലഭിക്കുന്നു. സാധാരണ സ്റ്റേഷനിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇവിടെയും ഉണ്ട്.


ഒരുപക്ഷേ, പേരില്ലാത്തതുകൊണ്ടാവാം ഇത് ’അജ്ഞാത റെയിൽവേ സ്റ്റേഷൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇവിടെയുള്ള ടിക്കറ്റുകളിൽ “റായ്നഗർ” എന്ന പേരാണ് അച്ചടിക്കുന്നത്. പക്ഷേ സ്റ്റേഷനിലെ ബോർഡിൽ. ഒരു അക്ഷരവുമില്ല, അത് ശൂന്യമാണ്.

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ 24×7 പ്രവർത്തിക്കുമ്പോൾ, ഈ സ്റ്റേഷൻ ഞായറാഴ്ചകളിൽ അടഞ്ഞിരിക്കും. കാരണം കേട്ടാൽ അതും വിചിത്രമാണ് .

ടിക്കറ്റ് നൽകാനുള്ള ചുമതലയുള്ള ട്രെയിൻ മാസ്റ്റർ ബർദ്ധമാനിലേക്ക് പോകുന്ന ദിവസം ഞായറാഴ്ചയാണ് അതിനാൽ ആ ദിവസം സർവീസുകൾ ഇല്ല.

എന്നാൽ, ഈ സ്റ്റേഷൻ ഇങ്ങനെ പേരില്ലാതായത് എന്തുകൊണ്ടാണ്? ഇതിന് പിന്നിൽ രണ്ടുരണ്ടു ഗ്രാമക്കാർ തമ്മിലുള്ള കടുത്ത വാദപ്രതിവാദങ്ങളാണ്.

റെയിൽവേ ആദ്യമായി ഈ സ്റ്റേഷനിന് “റായ്നഗർ” എന്ന പേര് നൽകാൻ തീരുമാനിച്ചിരുന്നു. പക്ഷേ സമീപത്തുള്ള രണ്ട് ഗ്രാമങ്ങളിലും ഇതിനെതിരെ പ്രതിഷേധം ഉയർന്നു.

സ്റ്റേഷൻ തങ്ങളുടെ ഗ്രാമത്തിന്റെ പേരിൽ ആകണമെന്നാണ് ഇരുവിഭാഗവും ആവശ്യം ഉന്നയിച്ചത്. തർക്കം ശക്തമാകുകയും, വിഷയം കോടതിയില്‍ എത്തിയതുമാണ്.

കേസിൽ അന്തിമതീരുമാനം വരുന്നത് വരെ ബോർഡിൽ നിന്നും പേര് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. അതിന് ശേഷം മഞ്ഞ ബോർഡ് ശൂന്യമായ നിലയിലാണ്.

കാലം കഴിയുംതോറും ഈ ശൂന്യ ബോർഡാണ് സ്റ്റേഷന്റെ ഒരു ഐഡന്റിറ്റിയായി മാറിയത്. നാട്ടുകാർക്കും യാത്രക്കാർക്കും അത് “അജ്ഞാത സ്റ്റേഷൻ” എന്ന പേരിൽ അറിയപ്പെടുന്നു. അഞ്ചേമുക്കാൽ പതിറ്റാണ്ടായി കേസ് നീളുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

രാവിലെ തയ്യാറാക്കിയ ചായ വൈകുന്നേരം വരെ ചൂടാക്കി കുടിക്കുന്നവരുടെ എണ്ണം കുറവല്ല....

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം,റോഡിലൂടെ ഒഴുകി വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം അരീക്കോട്...

Related Articles

Popular Categories

spot_imgspot_img