പാലക്കാട്: കോയമ്പത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കുറ്റനാട് കട്ടിൽമാടം സ്വദേശി മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (48 ) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്.(Scooter accident in coimbatore; palakkad native died)
സ്‌കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മുസ്തഫ. ഇടിയുടെ ആഘാതത്തിൽ മുസ്തഫ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.