web analytics

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തിയ റഷ്യൻ പൗരന് ദാരുണാന്ത്യം

തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടിയിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന റഷ്യൻ സ്വദേശി അന്തരിച്ചു. മോസ്‌കോയിലെ സമാര സ്വദേശിയായ പോഡ്‌ഗോർണോവ് (47) ആണ് മരിച്ചത്.

സഹോദരനൊപ്പം ചികിത്സയ്ക്കായി കേരളത്തിലെത്തിയ ഇദ്ദേഹത്തിന് ബുധനാഴ്ച ഉച്ചയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർ ഇദ്ദേഹത്തെ വിഴിഞ്ഞത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അമിതവണ്ണത്തിന് ചികിത്സ തേടിയാണ് പോഡ്‌ഗോർണോവ് കേരളത്തിലെത്തിയത്.

ഏകദേശം 180 കിലോയോളം ശരീരഭാരമുണ്ടായിരുന്ന ഇദ്ദേഹം, ആയുർവേദ ചികിത്സയിലൂടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസം നാലിന് പുളിങ്കുടിയിലെ കേന്ദ്രത്തിൽ എത്തിയത്.

സഹോദരനും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മോസ്‌കോയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു പോഡ്‌ഗോർണോവ്.

മരണവിവരം അറിഞ്ഞതിനെത്തുടർന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു.

വിഴിഞ്ഞം എസ്.ഐ. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിദേശ പൗരനായതിനാൽ എംബസി മുഖേനയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ റഷ്യൻ എംബസിയുമായി ആലോചിച്ച് നടത്തിവരികയാണ്. വിഴിഞ്ഞം പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ചികിത്സാ കേന്ദ്രത്തിലെ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വരും ദിവസങ്ങളിൽ മൃതദേഹം വിമാനമാർഗ്ഗം മോസ്‌കോയിലേക്ക് കൊണ്ടുപോകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img