web analytics

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

കോട്ടയം ∙ ‘ജവാൻ’ ബ്രാൻഡിന് പിന്നാലെ സർക്കാർ നേരിട്ട് വിപണിയിലെത്തിക്കുന്ന പുതിയ മദ്യത്തിന് പേര് നിശ്ചയിച്ചു. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ച പേര്.

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഫെബ്രുവരി 21ന് ഉദ്ഘാടനം ചെയ്യുമ്പോൾ വേദിയിൽ ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

പുതിയ ബ്രാൻഡിന് പേര് നിർദേശിക്കാൻ ബവ്‌കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഏകദേശം 40,000 പേരുകളാണ് ലഭിച്ചത്. ആദ്യം ‘മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്.

എന്നാൽ സാങ്കേതിക തടസ്സങ്ങൾ മൂലം ആ പേര് ഉപയോഗിക്കാനായില്ല. തുടർന്ന് വകുപ്പുതന്നെ ‘മലബാർ മിസ്റ്ററി’ എന്ന പേര് നിശ്ചയിക്കുകയായിരുന്നു.

75,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റിൽ മൂന്ന് ലൈൻ ഓട്ടോമേറ്റഡ് ബോട്ടിലിംഗ് സംവിധാനം സജ്ജമാകും. ഇതിലൂടെ ദിവസേന 13,500 കേസുകൾ (ഏകദേശം 1,08,000 ലീറ്റർ) മദ്യം വിപണിയിലിറക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

അര ലീറ്റർ ബോട്ടിലുകളായിരിക്കും പുറത്തിറക്കുക. വില നിലവിലെ ‘ജവാൻ’ ബ്രാൻഡിനോട് സമാനമായിരിക്കുമെന്നാണ് സൂചന.

ഉൽപാദനത്തിനുള്ള ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലും ബവ്‌കോ സംഭരണ കേന്ദ്രങ്ങളിലും നിന്നു ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കും. തുടക്കത്തിൽ ഉൽപാദനത്തിനാവശ്യമായ വെള്ളം മലമ്പുഴ ഡാമിൽ നിന്ന് എത്തിക്കാനാണ് ശ്രമം.

ദിവസേന ഒരു ലക്ഷം ലീറ്ററിലധികം വെള്ളം ആവശ്യമായതിനാൽ പിന്നീട് മഴവെള്ള സംഭരണ സംവിധാനവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

Kerala government has finalized the name “Malabar Mystery” for its new liquor brand to be launched from the Malabar Distilleries plant in Chittoor on February 21. The plant can produce about 108,000 liters daily. The name was selected after public suggestions, but technical issues prevented using the initially chosen name “Malabar Mist.”

malabar-mystery-new-liquor-brand-kerala

Kerala Liquor, Bevco, Malabar Mystery, Liquor Brand, Kerala Government, Distillery, Alcohol Industry

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img