web analytics

ജലന്ധർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ; പുതിയ ബിഷപ്പായി ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ മാർപാപ്പ നിയമിച്ചു

ജലന്ധർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ. രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ (63) ലിയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു. ജലന്ധർ രൂപതയിലെ ഒട്ടേറെ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.

നിലവില്‍ രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായി സേവനം അനുഷ്ഠിച്ചുവരികയാണ് ഫാ.ജോസ്. പാലാ രൂപതയിൽപെട്ട ചെമ്മലമറ്റം ഇടവകാംഗമാണ്. നിലവില്‍ ഫഗ്വാരയിലെ സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടവക വികാരിയും സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിന്റെ ഡയറക്ടറുമാണ് അദ്ദേഹം.

1978-ല്‍ തൃശൂരിലെ മൈനര്‍ സെമിനാരിയിലാണ് ഫാ.ജോസ് തന്റെ പൗരോഹിത്യ ജീവിതം ആരംഭിച്ചത്. 1982നും 1991നും ഇടയില്‍ നാഗ്പുരിലെ സെന്റ് ചാള്‍സ് ഇന്റര്‍-ഡയോസെണ്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.

പിന്നീട് 2002 മുതല്‍ 2004 വരെ റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സ് നേടി. പിന്നീട് മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പിന്നീട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിതനായി.

1996 മുതല്‍ 2002 വരെ, അമൃത്സറിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയുടെയും പിന്നീട് ജാന്‍ഡിയാല ഗുരുവിന്റെ ഡീനും ഇടവക പുരോഹിതനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. രൂപതാ വിദ്യാഭ്യാസ ബോര്‍ഡ്, പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍, കരിസ്മാറ്റിക് ടീം എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ്...

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്… ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി ദൃശ്യമാകും

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് ക്യാമ്പയിൻ; വിദേശികൾ ഉൾപ്പെട്ട സംഘം...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

Related Articles

Popular Categories

spot_imgspot_img