web analytics

ബെംഗളൂരുവിൽ മലയാളി ഏവിയേഷൻ വിദ്യാർത്ഥിനി ജീവനൊടുക്കി

ബെംഗളൂരു: മലയാളിയായ ഏവിയേഷൻ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.

ഇന്നലെ ഉച്ചയോടെ കോളേജ് കെട്ടിടത്തിൻറെ നാലാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നു.

മലയാളി വിദ്യാർത്ഥിനിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. ബിസിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി.

സംഭവം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു.

സംഭവ വിവരം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും, അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വിവാഹം 47-ാം വയസ്സിൽ, സ്ത്രീധനത്തിനായി നിരന്തര ആക്രമണം; 52കാരൻ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയിൽ സ്ത്രീധനത്തിനായി ഭാര്യയെ നിരന്തരം അക്രമിച്ച 52വയസുകാരൻ പിടിയിൽ . 2020 ൽ 47-ാം വയസ്സിലാണ് മലയാലപ്പുഴ സ്വദേശിനിയെ ഇയാൾ വിവാഹം കഴിച്ചത്.

കല്യാണം കഴിഞ്ഞത് മുതൽ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് ഇയാളുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img