web analytics

കേന്ദ്ര സർവീസിൽ പരീക്ഷയെഴുതാതെ തന്നെ വൻ ശമ്പളത്തിൽ ജോലി; അവസരം 30 വയസിൽ താഴെയുള്ള ബിരുദ, ബിരുദാനന്തരധാരികൾക്ക്

ബിരുദ, ബിരുദാനന്തരധാരികൾക്ക് കേന്ദ്ര സർവീസിൽ പരീക്ഷയെഴുതാതെ വൻ ശമ്പളത്തിൽ ജോലി നേടാൻ അവസരം. ന്യൂഡൽഹയിലെ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീർ തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.Job in central service with huge salary without appearing for exam

കമ്പ്യൂട്ടർ സയൻസ്, ഐടി വിഭാഗത്തിലും ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ വിഭാഗത്തിലുമായി 80 വീതം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2022, 2023,2024 വർഷങ്ങളിലെ ഗേറ്റ് സ്‌കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 95,000 രൂപയാണ് ശമ്പളം. എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ സയൻസ് വിഷയങ്ങളിലോ ടെക്‌നിക്കൽ, സയന്റിഫിക് വിഷയങ്ങളിലോ ബിരുദാനന്തര വിരുദം എന്നിവയാണ് ആവശ്യമായ യോഗ്യത. പ്രായം 30 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കി അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ അഭിമുഖം നടത്തിയാണ് നിയമിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായാണ് അഭിമുഖം നടക്കുക. കേരളത്തിൽ നിന്നുള്ളവർക്ക് ചെന്നൈ ആണ് ഏറ്റവും അടുത്ത അഭിമുഖ കേന്ദ്രം.

അപേക്ഷ തപാലിൽ ആണ് അയക്കേണ്ടത്. വിലാസം: Post Bag No: 001, Lodhi Road Head Post Office, New Delhi 110003. വിശദവിവരങ്ങൾക്ക് https://cabsec.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ സെപ്‌തംബർ 21ലെ എംപ്ളോയ്‌മെന്റ് ന്യൂസ് വാരികയിൽ (കേന്ദ്രസർക്കാർ പ്രസിദ്ധീകരണം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ 21 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img