web analytics

കൂടുതൽ ഫാസ്റ്റായി ഫാസ്റ്റ് ടാഗ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും

ഡൽഹി: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ട് നാഷണൽ പയ്മെന്റ്റ് കോർപറേഷൻ ഓഫ് ഇന്ത്യ. 2025 ഫെബ്രുവരി 17 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. കാത്തുനിൽക്കാതെ ടോൾ ബൂത്തുകളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് ടാഗ് സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ്.

ഇടപാടുകൾ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങൾ പരിഷ്‍കരിക്കുന്നതെന്ന് എൻ.പി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇടപാട് നടത്താൻ കഴിയില്ല. ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്തു 10 മിനിറ്റിനു ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.

പ്രധാന മാറ്റങ്ങൾ ചുവടെ:

ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇടപാട് നടത്താനാവില്ല.

ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്‌തു 10 മിനിറ്റിനു ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.

ടോൾപ്ലാസ കടന്നു പോകുന്നതിൻ്റെ ഒരു മണിക്കൂർ മുമ്പ് ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന നിമിഷം റീചാർജ് സാധ്യമല്ല. എന്നാൽ ടോൾപ്ലാസ കടന്നു 10 മിനിറ്റിനകം റിചാർജ് ചെയ്യാം. ഈടാക്കിയ പിഴ ഒഴിവാകുകയും ചെയ്യും.

ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനുള്ള കാരണങ്ങൾ:

ആവശ്യത്തിന് ബാലൻസ് ഇല്ലാതിരിക്കുക

KYC അപ്ഡേറ്റു ചെയ്യാതിരിക്കൽ

വാഹന രജിസ്ട്രേഷനിലെ പൊരുത്തക്കേടുകൾ

ഇടപാടുകൾ റദ്ദാക്കപ്പെടുകയാണെങ്കിൽ ടോൾ തുകയുടെ ഇരട്ടി ഉടമയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img

    Latest news

    “എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

    “എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

    സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

    സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

    അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

    അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

    Other news

    Related Articles

    Popular Categories

    spot_imgspot_img