web analytics

‘ദൃശ്യം’ മോഡൽ കൊലപാതകം ; ജിം ട്രെയിനർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം നടന്നു. വിവാഹിതയായ ഏക്താ ഗുപ്തയെ കാമുകനും ജിം ട്രെയിനറുമായ വിമൽ സോണി ക്രൂരമായി കൊലപ്പെടുത്തി. നാലുമാസം മുമ്പ് യുവതിയെ ജിം ട്രെയിനർ കൊലപ്പെടുത്തി. മൃതദേഹം മലയാള സിനിമയായ ‘ദൃശ്യം’ മോഡലിൽ മറവ് ചെയ്തു.

വിവാഹിതയായ യുവതി ജിം ട്രെയിനറായ വിമൽ സോണിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ വിമലിന്റെ വിവാഹം നിശ്ചയിച്ചു. കാമുകൻ മറ്റൊരു വിവാ​ഹം കഴിക്കുന്നതിൽ ഏക്ത അസ്വസ്ഥയായിരുന്നു. ഇത് ഇരുവർക്കുമിടയിലുണ്ടായ വാക്കുതർക്കത്തിന് കാരണമായി.
ജൂൺ 24-ാം തീയതിയാണ് യുവതി വിശാലിനെ കാണാൻ ജിമ്മിൽ എത്തിയത്. വിശാലിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇരുവരും പുറത്തേക്ക് പോയി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ വിശാൽ, ഏക്തയെ ഇടിച്ചു. ഇതേത്തുടർന്ന് യുവതി ബോധരഹിതയായി. ശേഷം വിശാൽ അവരെ കൊലപ്പെടുത്തുകയും കാൺപുർ ജില്ലാ മജിസ്‌ട്രേട്ടിന്റെ വീടിന് സമീപത്തെ ക്ലബ്ബിനുള്ളിൽ കുഴിച്ചുമൂടുകയുമായിരുന്നു.
‘ദൃശ്യം’ സിനിമയുടെ ബോളിവുഡ് പതിപ്പിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മൃതദേഹം കുഴിച്ചുമൂടാൻ വിശാൽ തീരുമാനിച്ചതെന്ന് പോലീസ് പറ‍ഞ്ഞു. സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന മേഖലയാണ് മൃതദേഹം കുഴിച്ചിടാൻ വിശാൽ തിരഞ്ഞെടുത്തത്. ഇത്തരമൊരു മേഖലയിൽ ഒരു കൊലപാതകം നടന്നുവെന്ന് പോലീസ് സംശയിക്കാൻ സാധ്യത ഇല്ലെന്നായിരുന്നു വിശാലിന്റെ കണക്കുകൂട്ടൽ.

ഏക്ത ഗുപ്തയെ കാണാതായതോടെ ഭർത്താവ് രാഹുൽ ഗുപ്ത പോലീസിൽ പരാതി നൽകി. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പുണെ, ആഗ്ര, പഞ്ചാബ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. വിശദമായ അന്വേഷണത്തിനൊടുവിൽ യുവതി അവസാനമായി ജിം ട്രെയിനർ വിമലിന്റെ അടുത്താണ് എത്തിയത് എന്ന് കണ്ടെത്തി.

വിശാലും ഏക്തയും തമ്മിൽ പ്രണയബന്ധത്തിലായിരുന്നില്ലെന്ന് ഏക്തയുടെ ഭർത്താവ് രാഹുൽ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary : ” Drishyam ” model murder ; Jim trainer arrested

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img