web analytics

മൂന്നാറിൽ ഗതാഗതക്കുരുക്കിന് കാരണമായ കടകൾ ഒഴിപ്പിച്ചപ്പോൾ സമീപ പഞ്ചായത്തുകളിൽ പഴയപടി; നിരവധി അനധികൃത കടകൾ; വാഹനം നിർത്താൻപോലും സ്ഥലമില്ലെന്നു സഞ്ചാരികൾ

സീസണുകളിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അനധികൃത വഴിയോരക്കടകൾ മൂന്നാറിൽ ഒഴിപ്പിച്ചപ്പോൾ പള്ളിവാസലിലും ദേവികുളത്തും നടപടിയില്ല. മൂന്നാറിന് സമീപ പഞ്ചായത്തുകളായ പള്ളിവാസലിലും, ദേവികുളത്തും സഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിൽ അനധികൃതമായി നൂറുകണക്കിന് വഴിയോരക്കടകളാണ് സ്ഥാപിച്ചിരിക്കുന്നത്. Illegal roadside shops in Pallivasal and Devikulam.

ഹെഡ്വർക്‌സ് ജങ്ങ്ഷൻ മുതൽ രണ്ടാം മൈൽ ജങ്ങ്ഷൻ വരെ ഒട്ടേറെ കടകളാണുള്ളത്. കടകൾ പെരുകിയതോടെ രണ്ടാംമൈൽ സൺസെറ്റ് വ്യൂപോയിന്റിൽ സഞ്ചാരികൾക്ക് വാഹനം നിർത്താൻ കഴിയാത്ത അവസ്ഥയുണ്ട്. കടകളിൽ നിന്നുള്ള മാലിന്യം വഴിയരികിൽ തള്ളുന്നത് പതിവാണ്.

ചോദ്യം ചെയ്യുന്ന വിനോദ സഞ്ചാരികളെയും പ്രദേശവാസികളേയും മർദിക്കുന്ന സംഭവങ്ങളും പതിവാണ്. താത്കാലികമായി പടുതാ കെട്ടി തുടങ്ങുന്ന കടകൾ പിന്നീട് കോൺക്രീറ്റ് ഉപയോഗിച്ച് ഇരുമ്പ് പൈപ്പുകൾ ഉറപ്പിച്ച് സ്ഥിരം സ്ഥാപനങ്ങളാക്കുകയാണ്. ഗതാഗതക്കുരുക്കിന് കാരണമാകുന്ന അനധികൃ വ്യാപാര കേന്ദ്രങ്ങൾ ഒഴിപ്പിക്കണമെന്ന ആവസ്യം ഉയരുന്നുണ്ടെങ്കിലും പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img